വിദേശവനിതയുടെ മൃതദേഹം വേഗത്തില്‍ സംസ്‌ക്കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് മുരളീധരന്‍

വിദേശവനിത ലിഗയുടെ മൃതദേഹം ഇത്രയും വേഗത്തില്‍ സംസ്‌കരിച്ചതില്‍ എന്തോ ദുരൂഹതയുണ്ടെന്ന് വി.മുരളീധരന്‍. ലിഗയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകാനനുവദിച്ചില്ലെന്നും തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങ് നടത്തിയതതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് വി.മുരളീധരന്‍ രംഗത്തെത്തിയത്.
അവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സഹോദരി ഇല്‍സിയേയും തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ആന്‍ഡ്രൂസിനേയും ഇല്‍സിയേയും ഭീഷണിപ്പെടുത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മയക്കുമരുന്നു കേസിലും മറ്റും കുടുക്കുമെന്നും സര്‍ക്കാരിനെതിരേ നല്ലവാക്കുപറഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചപോകണമെന്നുമുള്ള ഭീഷണിക്കു മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൃതദേഹം വിദേശത്തുകൊണ്ടുപോയി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേരള സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരികയോ ചെയ്യാതിരിക്കാനാണ് ശാന്തി കവാടത്തില്‍ തന്നെ കത്തിച്ചുകളയുന്നതിനുള്ള ഈ തീരുമാനമെന്നും വി.മുരളീധരന്‍ പറഞ്ഞു.
നേരത്തെ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്‌ബേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha

























