ഉദയന്റെയും ഉമേഷിന്റെയും പ്രധാന വിനോദം ലഹരിയും പീഡനവും... എന്തിനും തിരഞ്ഞെടുക്കുന്നത് ഈ കണ്ടൽക്കാടുകൾ; വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ ഉദയന്‍ ഉമേഷ് എന്നിവരെയ ഇന്ന് ഉച്ചയ്ക്ക് മുമ്പായി നെയ്യാറ്റിന്‍കര മജിസ്ടേറ്റ് കോടതിയിലാണ് ഹാജരാക്കുക. കൂടുതൽ തെളിവെടുപ്പിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡിയിൽ ലഭിക്കുന്നപക്ഷം ഇരുവരെയും കൃത്യം നടത്തിയ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകും, കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ ഉദയന്‍റെയും ഉമേഷിന്‍റെയും മാഫിയാ ബന്ധങ്ങള്‍ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുക. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.
പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിൽ വളരെ വേഗം പ്രതികളെ കുടുക്കാനും പൊലീസിന് കഴിഞ്ഞു. അന്വേഷണത്തിൽ വിദേശവനിതയുടെ സഹോദരി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























