ഫോണിനോടുള്ള ഇഷ്ടകൂടുതൽ കുടുക്കി... വിവാഹ തട്ടിപ്പുക്കാരനെ അതിവിഗദ്ധമായി ഏഴാം ഭാര്യ കുടുക്കിയത് ഇങ്ങനെ...

വിവാഹതട്ടിപ്പുക്കാരനെ അതിവിഗദ്ധമായി കുടുക്കിയത് ഏഴാം ഭാര്യ. 38 കാരനായ രാജസ്ഥാന്‍ സ്വദേശി സമീര്‍ അഹമ്മദ് ഖാന്‍ എന്നയാളാണ് ഏഴാം ഭാര്യയുടെ കുടുക്കില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. സമീറിന്റെ ഫോണില്‍ തൊടാന്‍ പോലും സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഏഴാം ഭാര്യ ഭര്‍ത്താവിനെ സംശയിച്ചു തുടങ്ങുന്നത്. അതും പോരാഞ്ഞിട്ട് ഇടയ്ക്കിടെ സമീര്‍ അവരെ ഏഴാം ഭാര്യയെന്ന് തമാശ മട്ടില്‍ വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഏഴാം ഭാര്യ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ട നേഹ എന്ന പേരിലുള്ള നമ്പരില്‍ വിളിച്ചതോടെയാണ് വിവാഹ തിരക്കഥ ഒന്നെന്നായി അഴിഞ്ഞത്.
തന്നെ ഒമ്പതാം ഭാര്യയെന്ന് വിളിച്ച് പരിഹസിക്കാറുണ്ടെന്ന് നേഹ മറുപടി നല്‍കുകയും ചെയ്തതോടെ ഏഴാം ഭാര്യ തട്ടിപ്പ് ഉറപ്പിച്ചു. പിന്നാലെ യാസ്മിന്‍ എന്നൊരു സ്ത്രീയും ഭാര്യയാണെന്നു പറഞ്ഞു വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരുടെ വാദം തെറ്റാണെന്നും മൂന്നു വിവാഹം വരെ കഴിച്ചിട്ടുണ്ടെന്നും സമീര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























