അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ... തല പിളർന്നപ്പോഴും സുദേവൻ സംസാരിച്ചു കൊണ്ടേയിരുന്നു... രോഗി ഉണര്‍ന്നിരിക്കെ തലച്ചോറിലെ മുഴ നീക്കി : അത്യപൂര്‍വ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്

രോഗി ഉണര്‍ന്നിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ അത്യപൂര്‍വ ശസ്ത്രക്രിയ വിജയകരം. കുട്ടനാട് വെളിയനാട് സ്വദേശി സുദേവന്‍(46) ആണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ന്യൂറോ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.പി.കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.
തലയ്ക്കുള്ളില്‍ നിന്ന് നാലു സെന്റിമീറ്റര്‍ വലുപ്പമുള്ള മുഴ അതീവ സങ്കീര്‍ണതേയറിയ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെടുത്തു. ശസ്ത്രക്രിയ ഗുരുതരമായതിനാല്‍ ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രോഗിയെ പൂര്‍ണമായി മയക്കാതെ ഉണര്‍ത്തിക്കിടത്തി ശസ്ത്രക്രിയ നടത്തിയത്.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ട ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. ഈ സമയത്ത് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ത്തരം പറഞ്ഞും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കൈകാലുകള്‍ ചലിപ്പിച്ചുമാണ് രോഗി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























