ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു

മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. മദ്യനയത്തില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാരിന്റെ മദ്യനയത്തിന്റെ സാധുത പരിശോധിക്കാമെന്നുമാണ് ബാറുടമകള്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നത്. പുതിയ മദ്യനയം മദ്യനയം വന്‍കിട ഹോട്ടലുകളെ സഹായിക്കാനാണെന്നും ബാറുടമകള്‍ ആരോപിച്ചു.
60 ശതമാനം ബവ്‌റിജസ് ഔട്‌ലെറ്റുകളും പൂട്ടണമെന്നും ഇതിനുശേഷം മതി ബാറുകള്‍ക്കെതിരായ നടപടിയെന്നും ഉടമകളുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു ഇന്നലെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുജന താത്‌പര്യം മുന്‍നിര്‍ത്തി ബാറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha