സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാനേജ്‌മെന്റുകളുടെ അരാജകത്വമാണ് നടക്കുന്നതെന്നും ഹൈക്കോടതി. മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മാനേജ്‌മെന്റുകള്‍ പലതും വ്യത്യസ്ത പരീക്ഷയും വ്യത്യസ്ത ഫീസുമാണ് ഈടാക്കുന്നത്. ഒരു മാനദണ്ഡവുമില്ലാതെ അരാജകത്വമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഇതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നത് പാവപ്പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കാനാവുമെന്നും കോടതി ചോദിച്ചു.
എന്നാല്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha