ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും : ചെന്നിത്തല

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങുന്നുവെന്ന പരാതി പലഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ കുബേര വീണ്ടും ആരംഭിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു എടുക്കേണ്ടിവന്നിട്ടുണ്ടെന്നു ചെന്നിത്തല പറഞ്ഞു. വെള്ളക്കരം കൂട്ടല്‍, മദ്യത്തിന്റെ വിലവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചതാണ്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ വരുമാന വര്‍ധന ആവശ്യമായി വരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha