സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികളില്‍ വിധിന്യായങ്ങള്‍ ഇനി മലയാളത്തില്‍

സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്‌ട്രേട്ട് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കും. ഇതിന് പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമാണിത്.വിവിധ കോടതികളിലെ 450 ഓളം ജഡ്ജിമാര്‍ വര്‍ഷം 13,50,000 വിധിന്യായങ്ങളെഴുതുന്നുണ്ടെന്നാണ് കണക്ക്.
കോടതി വിസ്താരത്തിന് കാസര്‍കോട് ജില്ലയില്‍ കന്നഡയും മറ്റുള്ളിടത്തെല്ലാം മലയാളവുമാണ് ഉപയോഗിക്കുന്നത്. 220 മലയാളം പരിഭാഷകരെ നിയമിക്കാനുള്ള ശുപാര്‍ശ ധനകാര്യ വകപ്പിന്റെ പരിഗണനയിലാണ്. സാധാരണക്കാര്‍ക്കും വിധികള്‍ മനസിലാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം. മുമ്പും പലവട്ടം ഇത്തരം ആലോചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തുടര്‍ നടപടിയിലേക്ക് പോയിരുന്നില്ല.
ഏപ്രില്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമമന്ത്രി എ.കെ.ബാലന്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്‍.അനില്‍കുമാര്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























