കണ്ണൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം

കണ്ണൂരിൽ മാഹിക്ക് സമീപം ഇരട്ടപിലാക്കൂലിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. അക്രമി സംഘം ഓഫീസ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനായി. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പുതുച്ചേരി പോലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























