ഭാവനയ്ക്കും നവീനും സൈബര്‍ സഖാക്കളുടെ തെറി അഭിഷേകം... അമളി പറ്റിയെന്ന് മനസിലായതോടെ സ്‌ക്രീന്‍ഷോട്ടാക്കി ബിജെപി സൈബര്‍മാർ സിപിമ്മിനെതിരെ...

സൈബര്‍ സഖാക്കളുടെ പുതിയ ഇരയായിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി ഭാവന. കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതാണ് മണ്ടന്മാരായ ചില മലയാളികളെ ചൊടിപ്പിച്ചത്. ഒന്നും നോക്കിയില്ല നേരെ ഭാവനയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോയി തെറിവിളികളും ഭീഷണിയും. ഭാവനയുടെ അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും എത്തി തെറിവിളിച്ചു.
നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സിപിഎം സൈബര്‍ ഗ്രൂപ്പുകളിലും ഭാവനയ്‌ക്കെതിരേ വ്യാപക പ്രചരണം നടക്കുന്നുണ്ട്. അടുത്തിടെ നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.
നടി മാറിപ്പോയെന്ന് മനസിലാക്കി ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും അതിനുമുമ്പേ പരിവാര്‍ ഗ്രൂപ്പുകള്‍ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സിപിഎമ്മിനെതിരേ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. എന്തായാലും സൈബര്‍ സഖാക്കളെ കൊണ്ട് നാണംകെട്ടിരിയ്ക്കുകയാണ് നമ്മുടെ ഭാവന എന്ന് തന്നെ പറയാം.
https://www.facebook.com/Malayalivartha


























