കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത. ഉടനെ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തയ്യാറെടുക്കുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം മതി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ചിലനേതാക്കളുടെ അഭിപ്രായം. സംസ്ഥാനത്തെ ജാതി സമവാക്യങ്ങളും ഗ്രൂപ്പിനതീതനെന്നതും മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂല ഘടകമാണ്. കോണ്‍ഗ്രസിന്റെ സംഘടനാതെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമയും സോണിയാഗാന്ധിയുമായും നല്ല അടുപ്പത്തലാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണിയുമായും മുല്ലപ്പള്ളി നല്ലബന്ധത്തിലാണ്, സംസ്ഥാനത്ത് കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ എകെ ആന്റണി യുടെ അഭിപ്രായത്തിനും ഹൈക്കമാന്റ് വിലകല്‍പ്പിക്കും. എംപി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെവി തോമസ്,കെസി വേണുഗോപാല്‍ എന്നിവരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. കണ്ണൂരില്‍ നിന്നുള്ള നേതാവ് കെ സുധാകരനും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും കെപിസിസി അധ്യക്ഷസ്ഥാനത്തിന് താല്പര്യമുള്ളവരാണ്.
എ ഗ്രൂപ്പിലെ ചിലനേതാക്കള്‍ ബെന്നിബെഹ്നാനായും രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനാകാനില്ലെന്ന നിലപാട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ കെപിസിസി യുടെ പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും ചിലനേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിതായാണ് വിവരം..
https://www.facebook.com/Malayalivartha


























