Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാൽ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ്‌ വഴി ; ചെറു പ്രായത്തിൽ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം ഉപദ്രവങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തേ മതിയാവൂ ; ഫേസ്ബുക് പോസ്റ്റുമായി ഡോ. ഷിംന അസീസ്

13 MAY 2018 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീയറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെ പ്രതി പാലക്കാട് തൃത്താല കാങ്കുനത്ത് മൊയ്തീന്‍ കുട്ടിയെന്ന വ്യവസായി പിടിയിലായി.

കുഞ്ഞിനെ പീഡിപ്പിച്ചയാളെ ന്യായീകരിച്ചും ആ പത്ത് വയസുകാരി അതൊക്കെ ആസ്വദിക്കുകയായിരുന്നെന്നുമുള്ള കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടർന്ന് കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് എങ്ങനെ അവബോധം നല്‍കാമെന്നും ഡോ ഷിംന അസീസ് പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷിംന പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;

സിനിമ തീയറ്ററിനകത്ത്‌ അയാൾ ആ കുഞ്ഞിനോട്‌ 'പിതൃവാൽസല്യം' കാണിക്കുകയായിരുന്നു എന്ന വിശദീകരണം കേട്ടു. നിസ്സഹായയായ ആ കുഞ്ഞ്‌ പ്രതികരിക്കാതെ 'ആസ്വദിക്കുകയായിരുന്നു' എന്ന ഭീതിജനകമായ ന്യായീകരണവും സോഷ്യൽ മീഡിയയിൽ വായിച്ചു. ചുറ്റുപാടുകളിൽ സമാനമനസ്‌കരുടെ ആധിക്യമുണ്ടെന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് മക്കൾക്ക്‌ നല്ല സ്‌പർശവും ചീത്ത സ്‌പർശവും പറഞ്ഞ്‌ കൊടുക്കേണ്ട, ആ ബോധം മനസ്സിലുറപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാൽ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ്‌ വഴി. പലപ്പോഴും കുഞ്ഞിന്റെ 'ഭാവിയെ' കരുതി വീട്ടുകാർ തന്നെ നിയമവഴി തേടാത്തത്‌ ഇത്തരക്കാർക്കുള്ള ഏറ്റവും വലിയ തണലാണ്‌. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കേസ്‌ വേണ്ടെന്ന്‌ പറഞ്ഞ സംഭവത്തിൽ പേരക്കുട്ടിയെ ഉപദ്രവിച്ചത്‌ അച്‌ഛന്റെ അച്‌ഛനാണ്‌. ആരെയാണ്‌ കുഞ്ഞുങ്ങളെ വിശ്വസിച്ച്‌ ഏൽപ്പിക്കുക?

ചെറു പ്രായത്തിൽ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം ഉപദ്രവങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തേ മതിയാവൂ. കുഞ്ഞിന്റെ വായ, നെഞ്ച്, കാലുകൾക്കിടയിലെ മുൻവശവും പിൻവശവും എന്നിവ ഒരിക്കലും മറ്റാരും സ്‌പർശിച്ചു കൂടാ എന്ന അറിവ് എത്ര നേരത്തേ കുഞ്ഞിനുണ്ടാവുന്നോ, അത്രയും നല്ലതാണ്. തിരിച്ച്‌ മറ്റൊരു വ്യക്‌തിയുടെ ആ ഭാഗങ്ങളിൽ കുഞ്ഞിനെക്കൊണ്ട്‌ തൊടുവിക്കാനും പാടില്ല എന്നതും. ഇതോടൊപ്പം മാതാപിതാക്കൾക്കും, അവരുടെ സാന്നിധ്യത്തിൽ ഡോക്‌ടർക്കും ഇവിടങ്ങളിൽ സ്‌പർശിക്കാം എന്ന്‌ പറയാറുണ്ട്. പക്ഷേ, അപ്പോഴും അത്‌ മുതലെടുത്ത്‌ കൊണ്ട്‌ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവും ഡോക്‌ടറുമില്ലേ എന്ന ചോദ്യവുമുണ്ട്‌. അവരെക്കുറിച്ച്‌ കുഞ്ഞിന്‌ എന്ത് പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കും? അവരെ കുഞ്ഞ്‌ അന്ധമായി വിശ്വസിക്കില്ലേ? ഒരിക്കലും കുഞ്ഞിനോട്‌ 'ആരെയും വിശ്വസിക്കരുത്‌' എന്ന്‌ പറഞ്ഞ്‌ കൊടുക്കാനാവില്ല. കുഞ്ഞിന്‌ വിശ്വസിക്കാവുന്ന വിശ്വസ്‌തതയുള്ള വ്യക്‌തികൾ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം, അവർക്ക്‌ മനസ്സിൽ അരക്ഷിതാവസ്‌ഥ തോന്നുമെന്നത്‌ തീർച്ചയാണ്‌. പീഡന താൽപര്യവുമായി നടക്കുന്ന വ്യക്‌തി കുഞ്ഞിന്‌ നൽകുന്ന ഉപദേശം പലപ്പോഴും അയാളുടെ അഭിലാഷം നിറവേറ്റാനുള്ളതുമായിരിക്കും. എന്താണ്‌ നമുക്ക്‌ ചെയ്യാനാകുക?

വീട്ടിൽ നിന്ന്‌ കൃത്യമായ അറിവ് നൽകലും, അതിനോടൊപ്പം ചെറിയ ക്ലാസുകളിൽ തന്നെ പാഠ്യപദ്ധതിയിൽ നല്ല സ്‌പർശവും ചീത്ത സ്‌പർശവും നിർബന്ധമായും ഉൾപ്പെടുത്തുകയും വേണം. ദൃശ്യശ്രാവ്യമാധ്യമങ്ങളും പത്രമാസികകളും തുടർച്ചയായി ഇത്തരം ബോധവൽക്കരണവിഷയങ്ങൾ കൈകാര്യം ചെയ്യണം. ഇത്തരത്തിൽ ഒന്നിലേറെ സ്രോതസുകളിൽ നിന്ന്‌ വിവരം ലഭിച്ചാൽ കുഞ്ഞുങ്ങൾക്ക്‌ ശരിതെറ്റുകൾ തിരിച്ചറിയാനും ഈ പടുകുഴിയിലേക്ക് എന്നെന്നേക്കുമായി വീണുപോകുന്നതിനു മുൻപ് അതിൽ നിന്നും രക്ഷപ്പെടാനും സാധിക്കും. അവർക്ക്‌ രക്ഷ നേടാനായി വിളിക്കാനുള്ള 1098 എന്ന ചൈൽഡ്‌ലൈൻ നമ്പർ അവർക്ക്‌ സുപരിചിതമാക്കി കൊടുക്കും വിധം പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കണം.

കുട്ടികളെ പീഡിപ്പിക്കുന്നവരെ കൊടുംകുറ്റവാളികളെന്നാണ്‌ വിളിക്കേണ്ടത്‌. തലോടേണ്ട കൈ തെമ്മാടിത്തരം കാണിക്കുമ്പോൾ പരമാവധി വേഗത്തിൽ തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നു എന്നുറപ്പ് വരുത്തേണ്ടതുണ്ട്. പക്ഷേ, അത്ര സുതാര്യതയും കണിശതയും നമ്മുടെ നിയമവ്യവസ്‌ഥ എന്ന്‌ നേടുമെന്നറിയില്ല.

നമുക്കും ചിലത്‌ ചെയ്യാനാകും. എത്ര ചെറിയ കുഞ്ഞായാലും സ്വന്തം ശരീരവും പേഴ്‌സണൽ സ്‌പേസും അവർക്ക്‌ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്ന പ്രായം തൊട്ട്‌ പറഞ്ഞ്‌ കൊടുക്കുക. കുഞ്ഞുങ്ങളെ പിറന്ന പടി നടത്തുന്ന പരിപാടി എത്ര ചെറിയ പ്രായമായാലും ചെയ്യാതിരിക്കുക. അഹിതമായി വല്ലതും സംഭവിച്ചാൽ വീട്ടിൽ വന്ന്‌ പറയാൻ അവരെ ശീലിപ്പിക്കുക. തുടർച്ചയായി വിശേഷങ്ങൾ തിരക്കിയും അടുപ്പം കാണിച്ചും എന്തും ഏതും വീട്ടിൽ വന്ന്‌ പറയുന്ന ശീലം സ്വാഭാവികമായിത്തന്നെ വളർത്തുക. വല്ലതും വന്നുപോയാൽ 'ഒതുക്കി തീർക്കുന്ന' രീതി വേണ്ട. കുഞ്ഞിന്റെ സ്വകാര്യത സൂക്ഷിച്ചിരിക്കും. പരാതിയും നടപടിയുമുണ്ടാകണം. ഒത്തു തീർക്കരുത്‌, ഒതുക്കിയേക്കണം.

പിഞ്ചുമക്കളുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെ കൂടിയാണിത്തരം സംഭവങ്ങൾ എന്നെന്നേക്കുമായി ബാധിക്കുന്നത്‌. ഒരായുഷ്‌കാലം മുഴുവൻ മനസ്സിൽ കട്ടിയുള്ള പാട്‌ വീഴും. വിരിയാനൊരുങ്ങുന്ന മൊട്ടുകളാണ്‌, ആണായാലും പെണ്ണായാലും, അവരെ തല്ലിക്കൊഴിക്കരുത്‌. ഓരോ തവണ ഇങ്ങനെ സംഭവിക്കുമ്പോഴും അത് നമ്മുടെ സമൂഹത്തിന്റെ കരണത്ത്‌ കൊള്ളുന്ന അടിയാണ്‌.

ഈ വിഷയം കുഞ്ഞുങ്ങൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ സഹായിക്കുന്ന, ചൈൽഡ്‌ലൈനിന്റെ കോമൾ എന്ന വീഡിയോ പോസ്റ്റിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിർബന്ധമായും അവർക്ക് കാണിച്ചു കൊടുക്കുക. കാലം വല്ലാത്തതാണ്‌. പൊന്നുമക്കളെ കാത്തേ മതിയാകൂ... നമ്മളും നിയമവും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (41 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (56 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends