ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ബസ് ഡ്രൈവര്‍

എരുമേലിയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയെ കണ്ടെന്ന വിവരവുമായി നിരവധി ഫോണ്‍കോളുകള്‍. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി പേര്‍ പലയിടത്തുവെച്ചും കണ്ടുവെന്ന് വിവരം നല്‍കിയിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്റെ ഫോണ്‍ നമ്ബരിലേക്കായിരുന്നു ഫോണ്‍വിളികള്‍ എത്തിയത്.
ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ബസില്‍ കയറി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയെന്ന കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വിവരം അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തു. സുല്‍ത്താന്‍ബത്തേരിക്കു വന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവറാണ് ഇങ്ങനെയൊരു വിവരം ഡിവൈഎസ്പിക്കു കൈമാറിയത്. ബസ് പുറപ്പെടും മുമ്ബ് ജെസ്‌നയെ പോലൊരു പെണ്‍കുട്ടി തന്നോട് ഈ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഈ കുട്ടി ആ ബസില്‍ കയറി ഇന്നലെ പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവര്‍ അറിയിച്ചത്.
ഡിജിപിയുടെ അറിയിപ്പ് ജെസ്‌നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവര്‍ക്ക് മുഖം ഓര്‍ക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഇതേതുടര്‍ന്ന് ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയെ കണ്ടെന്ന നിരവധി കോളുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം പ്രാഥമികമായി പോലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha


























