അന്വേഷണ സംഘം തേടി നടന്ന തുമ്പ് കിട്ടി... വിദേശ വനിതയുടെ കൊല നിർണായക തെളിവുകൾ ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ... ഉമേഷിന്റെയും ഉദയന്റെയും തെളിവെടുപ്പിൽ കണ്ടെത്തിയത്...

ഉമേഷിന്റെയും ഉദയന്റെയും തെളിവെടുപ്പിൽ ചതുപ്പിൽ കുഴിച്ചിട്ട അടിവസ്ത്രമാണ് ലഭിച്ചത്. ഇത് വിദേശ വനിതയുടേതാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയകുമാർ എന്നിവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ശനിയാഴ്ച വീണ്ടും തെളിവെടുത്തത്. വിദേശ വനിതയുടെ കൊലയിലെ നിർണായക തെളിവുകളാകും ഇത്.
ഫോറൻസിക് പരിശോധനക്കുശേഷമേ അടിവസ്ത്രം വിദേശവനിതയുടേതാണോ എന്ന് അറിയാനാകൂ എന്ന് അന്വേഷണ സംഘം പറഞ്ഞു. അനാശാസ്യത്തിന്റെയും ലഹരി മരുന്ന് സംഘങ്ങളുടെയും താവളമാണ് പൂനംതുരുത്ത്. ഇവിടെനിന്നാണ് അടിവസ്ത്രവും ലഭിച്ചത്
പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് പൂനംതുരുത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇവിടെനിന്ന് കഞ്ചാവ് ബീഡിയും സിഗരറ്റ് കുറ്റിയും വസ്ത്രങ്ങളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha


























