ദേശീയ വിദ്യാർത്ഥി യൂണിയനിൽ പുനഃസംഘടനയിൽ കേരളത്തില്‍ നിന്ന് രണ്ട് പേര്‍ ദേശീയ നേതൃത്വത്തില്‍ ഇടം നേടി ; ഒഴിയുന്ന ഭാരവാഹികള്‍ക്ക് പകരക്കാരെ സമവായത്തിലൂടെ കണ്ടെത്തും

എന്‍ എസ് യു ഐ ( നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ ) ദേശീയ സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ ദേശീയ നേതൃത്വത്തില്‍ ഇടം നേടി. ദേശീയ സെക്രട്ടറിമാരായി രാഹുല്‍ മാങ്കൂട്ടത്തിലിനേയും അബിന്‍ വര്‍ക്കിയേയുമാണ് തെരഞ്ഞെടുത്തത്. സംഘടനയുടെ ദേശീയ അധ്യക്ഷനായി ഫിറോസ് ഖാന്‍ തുടരും. പുതിയ ആറ് ജനറല്‍ സെക്രട്ടറിമാരെയും നാല്‍പ്പത് സെക്രട്ടറിമാരെയും അഞ്ച് ദേശീയ കോഡിനേറ്റര്‍മാരെയും ഉള്‍പ്പെടുത്തിയാണ് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥി സംഘടനയില്‍ പുനസംഘടന നടത്തിയത്.
എന്‍എസ് യു ദേശീയ കോഡിനേറ്ററായി എറിക്ക് സ്റ്റീഫനെ കേരളത്തില്‍ നിന്നുള്‍പെടുത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍ നിന്നുള്ള മലയാളി മിറാഷ് മാത്യുവിനേയും നിയമിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുമായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പത്തനംതിട്ട സ്വദേശിയായ രാഹുല്‍ നിലവില്‍ കെഎസ് യു വിന്റെ സംസ്ഥാനസെക്രട്ടറിയാണ്. എറണാകുളം സ്വദേശിയായ അബിന്‍ വര്‍ക്കി എന്‍എസ് യു ദേശീയ സമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ എറിക് സ്റ്റീഫന്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ദേശീയ നേതൃത്വത്തിലേക്ക് പോകുന്നവരുടെ ഒഴിവുകള്‍ നികത്തുന്നതിന് കെഎസ് യു സ്‌റ്റേറ്റ് കമ്മറ്റിയിലും പുനസംഘടന അനിവാര്യമായിരിക്കുകയാണ്. നേരത്തെ കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സംസ്ഥാനത്ത് പലഭാഗങ്ങളിലും കോണ്‍ഗ്രസ്സ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിയുന്ന ഭാരവാഹികള്‍ക്ക് പകരക്കാരെ സമവായത്തിലൂടെ കണ്ടെത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha


























