35കാരിയായ വീട്ടമ്മ ബെൻസ് മുതലാളിക്ക് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; സിനിമകാണാനിരുന്ന മകളെ മൊയ്തീൻകുട്ടി രണ്ടരമണിക്കൂറുകളോളം തടവിയത് വാത്സല്യംകൊണ്ടെന്ന് തൃത്താലക്കാരി

തൃത്താല സ്വദേശിയും വ്യവസായിയുമായ കൺകുന്നത്ത് മൊയ്തീൻകുട്ടിയെക്കെതിരെ മലപ്പുറത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. എടപ്പാളിലെ സിനിമാ തിയേറ്ററിൽ പത്തു വയസ്സുകാരിയെയും അമ്മയെയും ഒരേസമയം ലൈംഗികമായി പീഡിപ്പിച്ചയാളുടെ വികൃതികൾ കേട്ട് ഞെട്ടുകയാണ് മലയാളികൾ. പെൺകുട്ടിയെ പീഡിപ്പിച്ചത് സ്ത്രീയുടെ മൗനാനുവാദത്തോടെയാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. തിയേറ്ററിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മൊയ്തീനെ കുടുക്കിയത്. പെൺകുട്ടിയുടെ അമ്മയുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഏപ്രിൽ 18-ന് നടന്ന സംഭവത്തിൽ തിയേറ്റർ ഉടമകൾ ചൈൽഡ്ലൈൻ മുഖേന പൊലീസിൽ പരാതിനൽകിയിരുന്നെങ്കിലും ഇയാൾക്കെതിരേ കേസെടുക്കാൻപോലും തയ്യാറായിരുന്നില്ല. സംഭവത്തിൽ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ. കെ.ജെ. ബേബിയെ അന്വേഷണവിധേയമായി തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാർ സസ്പെൻഡ് ചെയ്തു. വാർത്ത പുറത്തുവന്ന ശേഷം മൂന്നുമണിക്കൂർ ഇയാളെ കണ്ടെത്താനുള്ള കഠിനശ്രമത്തിലായിരുന്നു പൊലീസ്. വൈകുന്നേരത്തോടെ ഇയാളെ ഷൊർണൂരിൽനിന്ന് പിടികൂടി. വാർത്തവരുമ്പോൾ ഇയാൾ തൃത്താലയിലായിരുന്നു. സംഭവമറിഞ്ഞ് മുങ്ങിയ പ്രതി ഷൊർണൂരിൽ അഭിഭാഷകനെ കാണാൻ പോയി. കീഴടങ്ങാനായിരുന്നു നിർദ്ദേശം. അതിനുമുൻപേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് സംഭവത്തിലെ ചുരുൾ അഴിഞ്ഞത്.
ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്വാർട്ടേഴ്‌സിലെ താമസത്തിന് വാടക കൊടുക്കുന്നില്ലെന്നും സൂചനയുണ്ട്. ക്വാർട്ടേഴ്‌സിലെ വാടക വേണ്ടെന്ന് വച്ചതിന് പ്രത്യുപകാരമായിരുന്നു മുതലാളിയുമായി അമ്മയുടെ സിനിമയ്ക്ക് പോകൽ. മകളെ പീഡിപ്പിക്കാനും അവസരമൊരുക്കി. ഇക്കാര്യമെല്ലാം പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് ഇയാളെ ഹാജരാക്കിയത്. ഞായറാഴ്ച മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
18-ന് ഫസ്റ്റ് ഷോയ്ക്കാണ് തിയേറ്ററിൽ മൊയ്തീൻകുട്ടിയും മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയും അവരുടെ പത്തുവയസ്സുകാരിയായ മകളും എത്തിയത്. ബെൻസ് കാറിലായിരുന്നു ഇവർ വന്നത്. സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ സ്ത്രീയുടെയും കുട്ടിയുടെയും ദേഹത്ത് ഒരേസമയം തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും സ്ത്രീ അനങ്ങിയില്ല.
കുട്ടിയാണെങ്കിൽ സംഭവത്തിന്റെ ഗൗരവമറിയാത്ത അവസ്ഥയിലും. രണ്ടരമണിക്കൂർ മുഴുവൻ ബാലികയെ പ്രതി ഉപദ്രവിച്ചു. തിയേറ്ററിനുള്ളിലെ സി.സി.ടി.വി. ക്യാമറയിലാണ് വ്യക്തതയുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തിയേറ്റർ ഉടമകൾ വിവരം മലപ്പുറം ചൈൽഡ്ലൈനിൽ അറിയിച്ചു. എന്നാൽ മുതലാളിയെ പിടിക്കേണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാൽ വാർത്ത പുറത്തുവന്നതോടെ നിൽക്കകള്ളിയില്ലാതെ മുതലാളിയെ കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha


























