നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതിപോസ്റ്റിലേക്ക് ഇടിച്ചുകയറി ; തീർത്ഥാടകർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതിപോസ്റ്റിലേക്ക് ഇടിച്ചുകയറി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനുസമീപം ശനിയാഴ്ച പുലര്‍െച്ചയോടെയാണ് അപകടമുണ്ടായത്. ജീപ്പ് കോട്ടയം ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിന്റെ കോണ്‍ക്രീറ്റ് തൂണുകളും സമീപത്തെ ഇരുമ്പ് കേഡറിലുള്ള വൈദ്യുതി പോസ്റ്റും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകസംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























