ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് ബി.ജെ.പിക്ക് തന്നെയെന്ന് തുഷാര്‍ വെളളാപ്പള്ളി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് വോട്ട് ചെയ്യുക എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് തന്ന ആയിരിക്കുമെന്ന് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു. എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ അവര്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തേക്കും. വോട്ട് മറിക്കാനോ എന്‍.ഡിഎ.യെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 'ഗുരുപുഷ്പങ്ങള്‍' എന്ന കുട്ടിക്കൂട്ടായ്മ ക്യാംപില്‍ പങ്കെടുക്കാനെത്തിയ തുഷാര്‍ പറഞ്ഞു.
ബി.ഡി.ജെ.എസ് ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നെന്നേയുള്ളൂ. പ്രശ്നം എത്രയും വേഗം പരിഹരിച്ചാല്‍ അത്രയും വേഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഇറങ്ങും. വോട്ടെടുപ്പിന് വളരെ മുമ്ബ് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള ചര്‍ച്ചയും തീരുമാനവും ഉണ്ടാകുമെന്നുന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























