എടപ്പാൾ തിയറ്റര്‍ ബാലപീഡനത്തില്‍ പരാതി ലഭിച്ചയുടന്‍ കേസെടുത്തില്ല ; എസ്‌ഐ ക്കെതിരെ പോക്‌സോ ചുമത്തി

എടപ്പാളിലെ തിയറ്റര്‍ ബാലപീഡനത്തില്‍ എസ്‌ഐ ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കും. ചങ്ങരംകുളം എസ്‌ഐക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. സംഭവം മറച്ച് വെച്ചതിനാണ് പോക്‌സോ ചുമത്തുന്നത്.
നേരത്തെ പരാതി ലഭിച്ചയുടന്‍ കേസെടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായത്. കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി യോട് ആവശ്യപെട്ടിരുന്നു. വനിതാ കമ്മീഷനും മന്ത്രി മാരുമൊക്കെ പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.
പ്രതിപക്ഷ ഭരണകക്ഷി വ്യത്യാസമില്ലാതെയാണ് എടപ്പാള്‍ സംഭവത്തില്‍ നേതാക്കള്‍ പോലീസിനെ വിമര്‍ശിച്ചത്. ഈ സാഹചര്യത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കുന്നതിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് കേസെടുക്കാത്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇങ്ങനെ എല്ലാ ആക്ഷേപങ്ങളും പോലീസിനെതിരെ ഉയര്‍ന്നപ്പോഴാണ് മുഖം രക്ഷിക്കല്‍ നടപടിയെന്ന നിലയ്ക്ക് ഡിജിപി എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























