Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

" നിന്റെ ഭാര്യയെയും മക്കളെയും നീ സൂക്ഷിച്ചോ പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാം..അവരുടെ ഭീക്ഷണി അതല്പം ഉറച്ചതായിരുന്നു "; സംവിധായകൻ അജി ജോണിന്റെ കുടുംബത്തിന് നേരെ വധഭീഷണി

13 MAY 2018 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

നടനും സംവിധായകനുമായ അജി ജോണിന്റെ കുടുംബത്തിന് നേരെ വധഭീഷണി. കുടുംബത്തിന് നേരെ ഉണ്ടായ വധഭീഷണിയുടെ വിവരങ്ങൾ അജി ജോണിന്റെ ഭാര്യ ദീപ അജി ജോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ ജോലിയ്‌ക്കെത്തുന്ന തമിഴ് കുടുംബത്തിൽ നിന്നാണ് ഭീഷണി ഉയർന്നതെന്നു ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം ഇത്തരത്തിലൊരു സംഭവത്തിൽ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ദീപ പറയുന്നു.

ദീപ അജി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്....

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. ഫ്ലാറ്റ് ജീവിതം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം നൽകുമെന്ന ധാരണയിലാണ്..ഞാനും ഫ്ലാറ്റ് സംസ്ക്കാരത്തിന് അടിമപ്പെട്ടത്.

നാൽപതിലധികം കുടുംബങ്ങളുണ്ടാവാം ഏതൊരു ഫ്ലാറ്റിലും,സെക്യൂരിറ്റി സിസ്റ്റം,മുഴുവൻ സമയ നിരീക്ഷണ ക്യാമറകൾ..തുടങ്ങി ആധുനിക സംരക്ഷണ ഉപകരണങ്ങൾ കൂടാതെ,ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ സമാധാന ജീവിതത്തിനും,സംരക്ഷണത്തിനായി അസോസിയേഷനും ഉണ്ടാകും, താമസക്കാരന്റെ ന്യായമായ ഏതൊ രാവശ്യവും അസോസിയേഷൻ ചർച്ച ചെയ്തു പരിഹരിക്കും..ആയതിനാൽ ഫ്ലാറ്റ് വാസികൾ ഫ്ലാറ്റിനുള്ളിലെ പ്രശ്നങ്ങളുമായി പോലീസിനെയോ കോടതിയയെയോ സമീപിക്കേണ്ടിവരില്ല. .ഇതൊക്കെ മറ്റേതൊരാളേയും പോലെ ഞാനും വിശ്വസിച്ചിരുന്നു.

പക്ഷേ എനിക്കുണ്ടായ ഒരു ദുരനുഭവം ഞാൻ ഇവിടെ എഴുതുകയാണ്..ഫ്ലാറ്റിൽ വന്നു അലക്കിയ തുണികൾ ശേഖരിച്ചു ഇസ്തിരിയിട്ടു കൊണ്ടു വരുന്ന ഒരു തമിഴ് സ്ത്രീ ഉണ്ട്. സമീപവാസിയാണെന്നും,ഉപജീവനം ഈ തൊഴിലാണെന്നും പറഞ്ഞു അവരും കുടുംബവും (ഭർത്താവ്,മകൻ,മകൾ) എന്നിവർ ഫ്ലാറ്റിൽ തുണികൾ collect ചെയ്യാൻ വരുന്നുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളിൽ ഇസ്തിരിയിടാൻ കൊടുക്കുന്ന തുണികളിൽ ചിലതു നഷ്ടപ്പെടുകയും ചോദിച്ചാൽ നമ്മുടേതല്ലാത്ത തുണികൾ മടക്കി നൽകുകയും ചെയ്യുന്നത് പതിവായി..ആദ്യമൊക്കെ അബദ്ധം പറ്റിയതാവാമെന്നോർത്തു ഞാൻ നിസ്സാരമായി കണ്ടു..നമ്മൾ ഗൗരവമായി പ്രശ്നത്തെ സമീപിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ വിലകൂടിയ തുണികൾ കട്ടെടുക്കാൻ തുടങ്ങി..

അതിനെ ചോദ്യം ചെയ്തപ്പോൾ. എന്നോട് മോശം ഭാഷയിൽ കയർക്കുകയും..ഭീഷണിപ്പെടുത്തുകയും അജിയോട് നിന്റെ ഭാര്യയെയും മക്കളെയും നീ സൂക്ഷിച്ചോ പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാം എന്നൊരു ഭീഷണിയുമായി അത്യാവശ്യം നല്ലൊരു ഷോയ്ക്കു ശേഷം അവർ പോയി..

അതിനുശേഷം എന്റെ ഫോണിൽ വിളിച്ചു എന്നെയും മക്കളെയും അപായപ്പെടുത്തും എന്ന രീതിയിൽ ഭീഷണികളും..അസോസിയേഷനിൽ കംപ്ലയിന്റ് നൽകി അവർക്കു പ്രതികരണവുമില്ല..ഒടുവിൽ കെയർ ടേക്കറോട് അജി അന്വേഷിച്ചപ്പോൾ അസോസിയേഷൻ ആ സ്ത്രീയെ സപ്പോർട്ട് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു..

പാവപ്പെട്ട തമിഴ് സ്ത്രീ എന്ന ചിന്ത എന്റെ മനസ്സിൽ അപ്പോഴുമുണ്ട്..പക്ഷേ അവരുടെ ഭീക്ഷണി അതല്പം ഉറച്ചതായിരുന്നു..എന്നതുകൊണ്ടും ..ഗോവിന്ദച്ചാമിയും പാവപ്പെട്ട യാചകനായിരുന്നു എന്നത്‌ ഓർമ്മയിൽ ഉള്ളതു കൊണ്ടും പോലീസിൽ പരാതിപെടാൻ തീരുമാനിച്ചു..

പരാതിപ്പെടലിനു ശേഷം..അറിഞ്ഞ കാര്യങ്ങൾ കുറച്ചു വിഷമിപ്പിക്കുന്നത് തന്നെയായിരുന്നു..അവരുടെ പേര് മുതൽ മകൾ എന്ന് പറഞ്ഞപെൺകുട്ടി മകളല്ല,കൂടെയുള്ള കൊച്ചു കുഞ്ഞുങ്ങൾ , ക്രിമിനൽ പശ്ചാത്തലം എല്ലാം ദുരൂഹമായിരുന്നു..

കേസന്വേഷണത്തിലിരിക്കുന്നതിനാൽ അതേ കുറിച്ചധികം വെളിപ്പെടുത്തലുകൾ പിന്നീടാവാം. നാളെ എനിക്കോ കുടുംബത്തിനോ ഉണ്ടായേക്കാവുന്ന വലിയൊരാപകടത്തിന്റെ ആഴം വളരെ വലുതാണെന്ന തിരിച്ചറിവ് ഒരു
ക്രിമിനലിനു പിന്തുണ പ്രഖ്യാപിച്ച അസോസിയേഷനോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നു.

മിശ്രവിവാഹിതനും,സിനിമാപ്രവർത്തകനുമായതിനാൽ അയാളുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം.എന്ന അസോസിയേഷന്റെ ചിന്ത ഞങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല..നിങ്ങൾ ഒറ്റപ്പെടുത്താൻ ഉപയോഗിച്ച കാരണങ്ങൾ രണ്ടും ഞങ്ങളുടെ ഐഡന്റിറ്റിയും ,അഭിമാനവുമാണ്.

ഒരാൾ കൊല്ലാൻ തുനിഞ്ഞിറങ്ങിയാൽ മരിക്കാതെ നിവർത്തിയില്ല..പക്ഷേ ഞങ്ങൾ ഒരിക്കലേ മരിക്കൂ എന്ന് പ്രതിജ്ഞ എടുത്തവരാണ്..ദിനവും മരിച്ചു ജീവിക്കുന്നവരല്ല.. ഈ കുറിപ്പിവിടെ കുറിച്ചത്
ഫ്ലാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്ത്വകുറിച്ചു ഞാൻ പലരോടും വാചാലയായിട്ടുണ്ട്..ധാരണകൾ തെറ്റാണ് നമ്മുടെ ജീവനും സ്വത്തും പലരുടെയും സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബലി കൊടുക്കപ്പെടും..ഫ്ലാറ്റ് സംസ്‌ക്കാരത്തിൽ ജീവിക്കുന്ന ചിലർക്കെങ്കിലും ഇതിലധികം അനുഭവങ്ങളുണ്ടാവും..നല്ലതും ചീത്തയും.

പൊളിച്ചെഴുത്തുവേണ്ട എല്ലാ നിയമങ്ങളും പൊളിച്ചെഴുതുവരെ ഞങ്ങൾ പൊരുതും.. ഞങ്ങൾ പറയുന്ന വാക്കുകൾ പാലിക്കുന്നവരാണ് അതുകൊണ്ടാണ് മിശ്ര വിവാഹിതർ എന്ന് നിങ്ങൾക്ക് ഞങ്ങളെ വിളിക്കേണ്ടി വന്നത്.

ദീപ അജിജോൺ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (43 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (58 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends