കുട്ടിയെ തിയേറ്ററില്‍ എത്തിച്ചത് പീഡിപ്പിക്കാന്‍ തന്നെ ; സംഭവത്തില്‍ പ്രതികളായ മെയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചു ; എസ്.ഐ കെ.ജി ബേബക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്ന് പോലീസ്

തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ മെയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പോലീസ്. കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
അതിനിടെ കേസില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീടു തീരുമാനിക്കും. കശ്മീരിലെ കത്വയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കുവേണ്ടി ഇയാള്‍ ശബ്ദമുയര്‍ത്തുമ്ബോള്‍ ഇവിടെ പത്തുവയസുള്ള കുരുന്നിനെ പിഡിപ്പിച്ച് രസിക്കുകയായിരുന്നു.
സ്വര്‍ണ്ണക്കച്ചവടക്കാരനായ ഇയാള്‍ സ്വര്‍ണ്ണക്കുട്ടിയെന്നാണ് അറിയപ്പെടുന്നത്. രാഷ്ര്ടീയ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ ഇയാള്‍ ഇറങ്ങില്ലെങ്കടിലും പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിരം സാമ്ബത്തികത്രോതസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മുന്‍ പഞ്ചായത്ത് ഭാരവാഹിയടക്കം രണ്ടു പ്രാദേശിക സി.പി.എം നേതാക്കളെ നിരന്തരം സന്ദര്‍ശിച്ചതായും വിവരമുണ്ട്.
സംഭവം പുറത്തായതോടെ വിസ ഉണ്ടായിട്ടും ഇയാള്‍ പുറത്തേക്ക് കടക്കാതിരുന്നത് ഇവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് സൂചന. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞിനേയും പീഡിപ്പിക്കാന്‍ മൊയ്തീന് ഇവര്‍ ഒത്താശ ചെയ്തുകൊടുക്കുന്നത്. കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്. ആഢംബര വാഹനത്തില്‍ എത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെ ഒപ്പമുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് ദൃശ്യങ്ങള്‍ നിന്നും വ്യക്തമാണ്. രണ്ടു കൈകള്‍ കൊണ്ടു കുട്ടിയേയും സ്ത്രീയേയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
കെ. എല്‍. ജി 240 എന്ന് നമ്ബറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ ഇറങ്ങി വന്നത്. സിനിമ തുടങ്ങുന്നതിനു മുമ്ബ് ഇവര്‍ തിയേറ്ററില്‍ എത്തി. തുടര്‍ന്നു സ്ത്രീയുടെയും കുട്ടിയുടെയും സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനുവേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. ഏപ്രില്‍ 26-ന് പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് ഇതുവരെയും സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയും ചെയ്തു.
കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടും പ്രതികരിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാതെയാണ് നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha


























