സ്വർണ്ണകുട്ടിയെയും സ്വന്തം കുരുന്നിനെ പീഡിപ്പിക്കാൻ കൂട്ടുനിന്ന പെറ്റമ്മയെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൊയ്തീന്‍ കുട്ടിയേയും കുട്ടിയുടെ മാതാവിനെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേസ് എടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐ ക്കെതിരെയും പോക്സോ പ്രകാരം കേസെടുത്തേക്കും. തിയേറ്ററില്‍ വെച്ച് ബാലികയെ പീഡിപ്പിച്ചതിന് ഇന്നലെ അറസ്റ്റ് ചെയ്ത മൊയ്തീന്‍ കുട്ടിയെയും കുട്ടിയുടെ മാതാവിനെയും മുഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിനു മുന്നിലാണ് ഹാജരാക്കിയത് കോടതി ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പോക്സോ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്.
ഇന്നലെ രാവിലെയാണ് കുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നേരത്തെയും കുട്ടിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്നാല്‍ തന്റെ അറിവോടെയല്ല പീഡനം നടന്നതെന്ന നിലപാടിലായിരുന്നു കുട്ടിയുടെ മാതാവ്.
മജീസ്ട്രേറ്റിനു മുന്‍പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ സംരക്ഷണത്തിനായി നിര്‍ഭയ ഹോമിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha


























