മഴയില്‍ തലസ്ഥാനം മുങ്ങി... സംസ്ഥാനത്ത് ശക്തമായ മഴ, ഓടയില്‍ വീണു ഒരാള്‍ മരിച്ചു, പലയിടത്തും വീടുകളില്‍ വെള്ളം കയറി

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരം കുറവന്‍കോണത്ത് വെള്ളക്കെട്ടില്‍ ഓടയില്‍ വീണു ഒരാള്‍ മരിച്ചു. പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്.
ഇന്നലെ തലസ്ഥാനത്ത് വൈകുന്നേരത്തോടെ ആരംഭിച്ച മഴയില്‍ നഗരം മുങ്ങി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. കവടിയാള്‍ ഗോള്‍ഫ് ക്ലബിന്റെ മതില്‍ ഇടിഞ്ഞുവീണ് സമീപത്തെ വീടിന്റെ മതിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപകമായി മിന്നലിന് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വയനാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























