കൊടിസുനിയെ പൊക്കിയുടൻ സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തലിന് പിന്നാലെ അവരെന്നെ വേട്ടയാടുകയാണ്; ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തലുമായി രംഗത്ത്

അവര്‍ എന്തായാലും എന്നെക്കൊല്ലും. അതെപ്പോഴാണെന്നുമാത്രം നിശ്ചയിച്ചാല്‍ മതി. പാര്‍ട്ടിയുടെ വിധി കാത്തിരിക്കയാണ് ഞാന്‍, തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്.
പുതിയ വെളിപ്പെടുത്തലിന് പിന്നാലെ വധഭീഷണി ഉയർന്നിരിക്കുകയാണ് ഇപ്പോൾ. അതെ, ഞാന്‍ അവരുടെ വിധി കാത്തിരിക്കയാണ്. ഭീഷണിയുണ്ട്. അവരിപ്പോഴും എന്നെ വേട്ടയാടുകയാണ്. ഏതായാലും അവരെന്നെ കൊല്ലും. അതിനുമുമ്ബ് സത്യം ജനങ്ങളെങ്കിലും അറിയട്ടെ. എനിക്കിനി ഭയപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha


























