വീഡിയോ വൈറല്‍... ക്ലാസിനിടെ കയര്‍ത്തു സംസാരിച്ച അദ്ധ്യാപകന്റെ മുഖത്തിടിച്ച വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ എടുത്തുയത്തി നിലത്തടിച്ചു

മാതാ പിതാ ഗുരു ദൈവം. ഗുരുവിനെ ദൈവത്തെപ്പോലെ കരുതണമെന്ന സങ്കല്‍പമൊക്കെ മാറി. ദേഹത്ത് തൊട്ടല്‍ അധ്യാപകനേയും പഞ്ഞിക്കിടും. തിരിച്ച് അധ്യാപകനും അങ്ങനെ തന്നെയാണ്. ക്ലാസിനിടെ കയര്‍ത്തു സംസാരിച്ച അദ്ധ്യാപകന്റെ മുഖത്തിടിച്ച വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ എടുത്തുയത്തി നിലത്തടിക്കുന്നതിന്റെ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. പിന്നീട് ഒരു ചന്തയിലലെന്നോണം ഇരുവരും തമ്മിലടിക്കുകയും ചെയ്തു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ അമേരിക്കയിലെ ഒരരു സ്‌കൂളില്‍ നടന്ന സംഭവത്തിന്റേതാണ്.
എന്തോ പറഞ്ഞ് കയര്‍ക്കുന്നതാണ് വീഡിയോയില്‍ തുടക്കത്തില്‍ക്കാണുന്നത് അദ്ധ്യാപകന്റെ നേരെ ഇതോടെ വിദ്യാര്‍ത്ഥി ഇരച്ചുചെല്ലുന്നു. ആദ്യം നെഞ്ചുകൊണ്ട് അദ്ധ്യാപകന്റെ നെഞ്ചത്തിടിക്കുന്നു. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പിന്നോട്ട് തള്ളുന്നുണ്ട്. എന്നാല്‍ വീണ്ടും അതിശക്തനായി തിരിച്ചുവരുന്ന കുട്ടി അദ്ധ്യാപകന്റെ മുഖത്തിടിക്കു. ഇതോടെ കലികയറിയ അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥിയെ വട്ടമെടുത്ത് നിലത്തടിക്കുകയും ചവിട്ടുകയും ഇടിക്കുകയുമൊക്കെയാണ്.
ഇതോടെ ആരൊക്കെയോ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ നിലത്തുനിന്നെണീറ്റ വിദ്യാര്‍ത്ഥി വീണ്ടും അദ്ധ്യാപകന്റെ നേരെ ചെല്ലുന്നുമുണ്ട്. ഇടയ്ക്കുകയറുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകനില്‍നിന്നും കൂട്ടുകാരനെ രക്ഷിക്കാനായി തടസം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സംഘട്ടനരംഗം കണ്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ അലറിവിളിക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. മുമ്പ് ചിത്രീകരിച്ച വീഡിയോ വീണ്ടും ലോകമെങ്ങും വൈറലൈയി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























