നെഞ്ചുപൊട്ടുന്ന വേദനയിലും അമ്മയുടെ മനസ്സിൽ മകളുടെ കല്യാണമായിരുന്നു... പുതുജീവിതത്തിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആഘോഷങ്ങളുടെ ഇടയിൽ അമ്മയുടെ കാലനായി എത്തിയത് വീടിനുമുന്നിലെ ചെളിക്കെട്ടിന്റെ രൂപത്തില്‍; ഭർത്താവിനെയും മകളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

ജൂലിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍നടന്ന മരണം ബന്ധുക്കളെയും വീട്ടുകാരേയും കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍വെച്ച് താലി കെട്ടി ആര്‍ഭാടങ്ങളില്ലാതെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ജൂലിയുടെ കൂട്ടുകാരെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. മകള്‍ വിവാഹപ്പന്തലിലെത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു അനിതകുമാരിയുടെ മരണം. മീനുവെന്ന് വിളിക്കുന്ന മകള്‍ ജൂലിയുടെ വിവാഹത്തലേന്നാണ് അനിതകുമാരി മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് അനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ചെളിക്കെട്ടില്‍ താഴുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും ചെളിക്കെട്ടു കാരണം ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരു ആംബുലന്‍സിലെത്തിച്ച് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലെത്തിക്കുമ്പോഴേക്കും വിലപ്പെട്ട ഒന്നരമണിക്കൂര്‍ വൈകി. അനിതയുടെ ജീവനും നഷ്ടമായി.
ഞായറാഴ്ചയായിരുന്നു അനിതയുടെ മകള്‍ ജൂലിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആര്‍ഭാടങ്ങളില്ലാതെ നടത്താനായിരുന്നു തീരുമാനം. മരണത്തെത്തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. അനിതയുടെ ഭര്‍ത്താവ് വിജയകുമാര്‍ സ്വകാര്യസ്ഥാപനത്തില്‍ സുരക്ഷാജീവനക്കാരനാണ്. അനിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ അദ്ദേഹം ജോലിസ്ഥലത്തായിരുന്നു. വിവരമറിഞ്ഞെത്തിയ വിജയകുമാറാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തുന്നവഴി ചെളിയില്‍ താഴ്ന്നു. തുടര്‍ന്ന് കരമനയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് എത്തിച്ചു.
ആറ്റിങ്ങല്‍ പൂവംപാറ സ്വദേശിയായ വിജയകുമാറും കുടുംബവും കഴിഞ്ഞ ഏഴുവര്‍ഷമായി കാട്ടാന്‍വിളയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കിളിമാനൂരിലെ ഒരു ഐ.ടി.സി.യില്‍ വിദ്യാര്‍ഥിയായിരിക്കെ ഇവരുടെ മകന്‍ ബിനീഷ് വാമനപുരം ആറ്റില്‍ ഒഴുക്കില്‍പ്പെട്ട സഹപാഠികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. ആ ദുരന്തത്തിനുശേഷമാണ് വിജയകുമാറും കുടുംബവും കരമനയിലെ വാടകവീട്ടിലേക്ക് മാറിയത്.
മകന്റെ മരണ ശേഷം മാനസികമായി തകര്‍ന്ന അനിതകുമാരിക്കും വിജയകുമാറിനും ബി.കോം. വിദ്യാര്‍ഥിയായ ജൂലിയിലായിരുന്നു ഏക പ്രതീക്ഷ. മകള്‍ക്ക് ജോലികിട്ടിയശേഷം കുടുംബം കരകയറുമെന്ന വിശ്വാസത്തിലായിരുന്നു അനിതകുമാരി. ഇക്കാര്യം എപ്പോഴും സൂചിപ്പിക്കുമായിരുന്നെന്ന് ഭര്‍ത്താവ് വിജയകുമാര്‍ പറഞ്ഞു.
നേരത്തേ സ്വകാര്യ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന വിജയകുമാര്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് രാത്രിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിനോക്കുന്നത്. ഞായറാഴ്ച മകളുടെ വിവാഹമായിട്ടും വിജയകുമാര്‍ പതിവുപോലെ വെള്ളിയാഴ്ച രാത്രി ജോലിക്കുപോയിരുന്നു.
അവിടെവെച്ചാണ് അനിതകുമാരിക്ക് നെഞ്ചുവേദനയുണ്ടായവിവരം അറിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്കുവരുന്നത്.
https://www.facebook.com/Malayalivartha


























