സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു. നേരത്തെ വിവാഹ ദിവസം ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.
തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് പുതുച്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴിന് രാത്രി ഒമ്പതുമണിയോടെയാണ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂ മാഹി മലയാള കലാഗ്രാമത്തിന് സമീപത്തായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചിയിലെ ഷമേജും കൊല്ലപ്പെട്ടിരുന്നു.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍, ടൗണ്‍ സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍എന്നിവരുടെ നേതൃത്വത്തിലാണ് ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha






















