ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുധര്‍ശന്‍ അന്തരിച്ചു ; ഓർമയായത് ഒന്‍പത് തവണ നോബേല്‍ സമ്മാനത്തിന് പരിഗണിക്കപെട്ട മഹാപ്രതിഭ

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുധര്‍ശന്‍ അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സൈദ്ധാന്തിക ഭൗതികത്തില്‍ ഏറെ വിലയുള്ള സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഒന്‍പത് തവണ നോബേല്‍ സമ്മാനത്തിന് പരിഗണിക്കപെട്ടെങ്കിലും നോബേലല്‍ ജേതാവ് എന്ന ബഹുമതി അദ്ദേഹത്തില്‍ നിന്നകന്നു നിന്നു.
കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇഐ ചാണ്ടിയുടേയും അച്ചാമയുടേയും മകനായി 1931 സെപ്തംബര്‍ 16 ന് ജനിച്ച സുദര്‍ശനെ ശാസ്ത്രമേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പത്മ ഭൂഷണും പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപം നല്‍കിയ വി മൈനസ് എ സിദ്ധാന്തമാണ് ക്ഷീണ ബലരഹസ്യത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെല്ലാനുള്ള വഴിയായി മാറിയത്. ക്വാണ്ടം ഓപ്റ്റിക്‌സ് എന്ന പഠന ശാഖയ്ക്ക് 1960 കളില്‍ അടിത്തറയിട്ടതിലും സുധര്‍ശന് മുഖ്യപങ്കുണ്ട്.
പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ക്വാണ്ടം വ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്ത് സംഭവിക്കുമെന്ന കാര്യം പരിഗണിക്കുന്ന ക്വാണ്ടം സെനോ ഇഫക്ടും ഇസിജി സുദര്‍ശന്റെ മഹത്തായ സംഭാവനയാണ്.
https://www.facebook.com/Malayalivartha

























