കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കിടെ യുവതിയ്ക്ക് പ്രസവ വേദന... മിസൈല്‍ പോലെ ആനവണ്ടി പായിച്ച് മിനിട്ടുകൾ കൊണ്ട് എസ് എ ടിയിലേക്ക്; യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ഡ്രൈവര്‍

ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് സമയോജിത ഇടപെടല്‍ നടത്തി യുവതിയെ ആശുപത്രിലെത്തിച്ചത്. ഇന്ന് രാവിലെ വട്ടപ്പാറ എന്ന സ്ഥലത്തു വച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്രക്കാരിലൊരാളായ യുവതിക്ക് കലശലായ പ്രസവവേദന. അതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ഒരേ സ്വരത്തിൽ തിരുവനന്തപുരം എസ് എ ടി യിലേക്ക് വണ്ടി വിടാൻ വിളിച്ച് പറഞ്ഞു. കടക്കൽ സ്വദേശി ഗിരീഷാണ് റിയൽ ഹീറോ.
പക്ഷേ ഇത്ര ദൂരം അതും ഈ ട്രാഫിക്കിൽ എങ്ങനെ? ആലോചിച്ച് നിൽക്കാനുള്ള സമയമില്ല എല്ലാ കണ്ണുകളും ഡ്രൈവറിലേക്ക്. കേവലം മിനിട്ടുകൾ കൊണ്ട് അതും ഇത്ര വലിയ ഒരു വാഹനം, തിരുവനന്തപുരം പോലെ അന്യായ ട്രാഫിക് ഉള്ള ഒരു റോഡിൽ കൂടി നൂറേ നൂറിൽ പറത്തുകയായിരുന്നു. കേശവദാസപുരത്ത് കേരളാപോലീസും കാത്തു നിൽപ്പുണ്ടായിരുന്നു . പിന്നീടങ്ങോട്ടുള്ള വഴിയിൽ ഈ ബസിനു വഴിയൊരുക്കാനായി അവർ മുന്നിൽ സഞ്ചരിച്ചു.
യാത്രക്കാരുടെ നിസീമമായ സഹകരണവും കൊണ്ടും യുവതിയെ തക്ക സമയത്ത് തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha


























