ഇടുക്കി ജില്ലാകൃഷിഫാമിലെ തൊഴിലാളികള്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ലന്ന് പരാതി; ശമ്പളം മുടക്കത്തിൽ വിവേചനമെന്ന് ആക്ഷേപം

ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് അരീക്കുഴ ജില്ല കൃഷിഫാമിലെ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി. എല്ലാമാസവും മൂന്നാമത്തെ പ്രവര്‍ത്തിദിവസമാണ് ശമ്പളം ലഭിച്ചിരുന്നത്. ഈ മാസം പതിനൊന്നാം തീയതിയായിട്ടും ശമ്പളം കിട്ടിയില്ലെന്നുമാത്രമല്ല അടുത്ത ദിവസങ്ങളിലൊന്നും കിട്ടുന്ന ലക്ഷണവുമില്ലെന്നാണ് തൊഴിലാളികളുടെ ആശങ്ക. ഇന്ന് രണ്ടാം ശനിയും നാളെ ഞായറാഴ്ചയുമായതുകൊണ്ട് അടുത്ത രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കുകയുമില്ല.
ശമ്പള മുടക്കത്തില്‍ വിവേചനം ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിലുള്ള 46 സ്ഥിരം തൊഴിലാളികളും, ദിവസ വേതനക്കാരായ 26 പേരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് ജോലിചെയ്യുന്ന മേധാവികള്‍ക്ക് കൃത്യമായി ശമ്പളം കിട്ടിയിട്ടും വെയിലും മഴയും കൊണ്ട് മണ്ണില്‍ പണിയെടുക്കുന്ന തങ്ങള്‍ക്കുമാത്രം കൂലികിട്ടാത്തത് കടുത്ത വിവേചനമാണെന്നാണ് തൊഴിലാളികളുടെ ആരോപണം.
https://www.facebook.com/Malayalivartha

























