ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതി രാധക്ക് ജീവപര്യന്തം

ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതി രാധക്ക് ജീവപര്യന്തം. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം തടവുമാണ് കോട്ടയം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 65,000 രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2014 ജനുവരി 14നാണ് കോട്ടയം നഗരമധ്യത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി രാധ (52) പത്തനംതിട്ട ളാഹ സ്വദേശി ശാലിനിയെ (38) ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ രാധ കുറ്റക്കാരിയെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
കോട്ടയം വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ. തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.
https://www.facebook.com/Malayalivartha

























