ശബരിമല മുന്‍തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിരുന്നു. ഉച്ചക്ക് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം.
ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാലത്താണ് മാളികപ്പുറത്ത് ദുര്‍ഗാ ക്ഷേത്രം പ്രതിഷ്ഠിച്ചത്.
https://www.facebook.com/Malayalivartha

























