അധികാരമുപയോഗിച്ച് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനും ബിജെപി ശ്രമം ; ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതം

സുനന്ദാ പുഷ്‌കറുടെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
അധികാരമുപയോഗിച്ച് കോണ്‍ഗ്രസ്സ് നേതാക്കളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വ്യാജ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























