വോളിബോൾ ടൂർണമെന്റ് പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘാടകരും നടുറോഡിൽ വോളിബോള്‍ കളിച്ചു

ഇടുക്കി മൂലമറ്റത്ത് ഇന്നലെ ആരംഭിക്കാനിരുന്ന കാഞ്ഞാര്‍ വിജിലന്റ് വോളിബോള്‍ ടൂര്‍ണമെന്റ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് വിജിലന്റ് ക്ലബ് അംഗങ്ങളും നാട്ടുകാരും തൊടുപുഴ-പുളിയന്‍മല സംസ്‌ഥാനപാതയില്‍ വോളിബോള്‍ കളിച്ച് പ്രതിഷേധിച്ചു. മൂന്നു ദിവസങ്ങളിലായി കാഞ്ഞാര്‍ വിജിലന്റ് സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരമാണ് തടസപ്പെട്ടത്. സംഘാടക സമിതിയില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തെയും ഒരു പോലീസ് ഉദ്യോഗസ്‌ഥനെയും ഉള്‍പ്പെടുത്താത്തതിലെ വിരോധമാണ് മത്സരം മുടക്കിയതിനു പിന്നിലെന്ന് ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു.
സി.പി.എം. നേതാവിനെ സംഘാടക സമിതിയുടെ ചെയര്‍മാനാക്കണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതു അംഗീകരിക്കില്ലെന്നു സംഘാടകര്‍ അറിയിച്ചതോടെ മത്സരം തടയുകയായിരുന്നു. തുടര്‍ന്ന് മത്സരിക്കാനെത്തിയ കൊച്ചിന്‍പോര്‍ട്ട് ട്രസ്‌റ്റ് താരങ്ങളെ തിരിച്ചയച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ്, കെ.എസ്.ഇ.ബി, പോലീസ് വകുപ്പുകളുടെ ടീമുകളെയാണ് ഇത്തവണ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഏഴുദിവസം നീളുമായിരുന്ന മത്സരങ്ങള്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ചാണ് 13,14,15 തീയതികളിലായി ചുരുക്കിയത്.
കൊച്ചിന്‍ പോര്‍ട്ട്‌ട്രസ്‌റ്റും വിജിലന്റ് കാഞ്ഞാറും തമ്മിലുള്ള മത്സരമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. മത്സരം മുടങ്ങിയതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം വോളിബോള്‍ അസോസിയേഷന്‍ സ്‌ംസ്‌ഥാന പ്രസിഡന്റ് ചാര്‍ളി ജേക്കബ് ഉദ്‌ഘാടനം ചെയ്‌തു. കെ.കെ. മുരളീധരന്‍, സുനില്‍ സെബാസ്‌റ്റ്യന്‍, എം.എ. കബീര്‍, എം. മോനിച്ചന്‍, പി.എ. വേലുക്കുട്ടന്‍, ബിബി ജോസ്, സാബു തെങ്ങുമ്ബള്ളി, പി.ഐ. ദാസ്, പി.എം. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
https://www.facebook.com/Malayalivartha

























