ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീർക്കാൻ എന്ന് ആരോപണം; നടപടിയെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോൺഗ്രസ്സ്

ശശി തരൂരിനെതിരായ ഡെല്‍ഹിപോലീസിന്റെ കുറ്റപത്രത്തെ രാഷ്ട്രീയമായി നേരിടുന്നതിന് കോണ്‍ഗ്രസ്സ്. ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ആരോപിച്ചു. ശശിതരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എംഎം ഹസ്സന്‍ കുറ്റപെടുത്തി. ഇത്തരം വിലകുറഞ്ഞ നാടകങ്ങള്‍ ജനം തള്ളിക്കളയുമെന്നും തരൂരിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമാണുള്ളതെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സ് ഹൈക്കമാന്റും ശശി തരൂരിനൊപ്പമാണ്. തരൂരിനെ സുനന്ദ പുഷ്‌ക്കറുടെ ആത്മഹത്യയില്‍ പ്രതിയാക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണെന്ന ആരോപണം നേരത്തെതന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഡെല്‍ഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കോണ്‍ഗ്രസ്സ് കുറ്റപെടുത്തുന്നു.
അതേസമയം ബിജെപിയാകട്ടെ ഡെല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടുമെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നുമാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. എന്തായാലും സുനന്ദപുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നടത്തിയ നിയമ പോരാട്ടങ്ങളാണ് ഇപ്പോള്‍ നിര്‍ണ്ണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























