രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ബൈപ്പാസിന് സമീപം രാമനാട്ടുകര സേവാ മന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം. താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നഫീസ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























