ഭാവിയിലെ മോഹന്‍ലാലാണെന്ന് പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ കുളിരുകോരുന്നു ; പേടിക്കാതെ അഭിനയിക്കണമെന്നാണ് മോഹന്‍ലാല്‍ ഉപദേശിച്ചത് ; അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിൽ താരമായി അജാസ്

'ഭാവിയിലെ മോഹന്‍ലാലാണെന്ന് പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു? ' കുളിരുകോരുന്നു' പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച അജാസിനോട് ഒരു കൊച്ചുകൂട്ടുകാരന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്റര്‍ കോംപ്ലക്‌സില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അജാസ്. പുലിമുരുകനില്‍ മോഹന്‍ലാലുമൊത്തുള്ള രംഗങ്ങള്‍ ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പേടിക്കാതെ അഭിനയിക്കണമെന്ന് മോഹന്‍ലാല്‍ ഉപദേശിച്ചു. ആ സിനിമയുടെ ക്രൂ മുഴുവന്‍ വലിയ പിന്തുണയാണ് തന്നതെന്നും അജാസ് പറഞ്ഞു.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റിഷോയിലൂടെയാണ് പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയതെന്ന് അജാസ് പറഞ്ഞു. അതില്‍ മൂന്നാം റണ്ണര്‍ അപ്പായിരുന്നു. അതിന് ശേഷം ഒരു സിനിമയുടെ ഓഡീഷന് ചെന്നപ്പോഴാണ് സംവിധായകന്‍ വൈശാഖിനെ പരിചയപ്പെട്ടത്. അങ്ങനെയാണ് പുലിമുരുകനിലേക്ക് വഴിതുറന്നത്. സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ സ്‌കൂളില്‍ സ്വീകരണം ലഭിച്ചു. അധ്യാപകരും കൂട്ടുകാരും നല്ല പിന്തുണയാണ് തരുന്നത്. നടനാണെന്ന ചിന്തയൊന്നും കൂട്ടുകാരോട് ഞാനോ അവരെന്നോടെ കാണിക്കാറില്ല. തുടര്‍ന്നും അഭിനയിക്കാനാണ് താല്‍പര്യം. ഒപ്പം ഡാന്‍സും ചെയ്യും.
ഏഴാംക്ലാസില്‍ നിന്ന് ജയിച്ച സന്തോഷം മറച്ച് വയ്ക്കാനും അജാസ് മറന്നില്ല. ആദ്യമായാണ് ഒരു ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. എന്നെ പോലുള്ള അഭിനേതാക്കളെയും ഒരുപാട് കുട്ടിക്കൂട്ടുകാരെയും കണ്ടതില്‍ സന്തോഷമുണ്ട്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ വലിയ ടെന്‍ഷനും പേടിയും ഉണ്ടായിരുന്നെന്ന് ഒരു കുട്ടിക്കൂട്ടുകാരിയുടെ ചോദ്യത്തിന് മറുപടിയായി അജാസ് പറഞ്ഞു. മുന്നില്‍ ക്യാമറ ഉണ്ടെന്ന ധാരണയില്ലാതെ ഫ്രീയായിട്ട് അഭിനയിച്ചാല്‍ മതി. ടെന്‍ഷനൊക്കെ പതിയെ പതിയെയാണ് മാറിയത്. മോഹന്‍ലാല്‍ വലിയ പ്രോത്സാഹനമാണ് തരുന്നത്. അത് മറക്കാനാവില്ല. ഇവിടെ പലരും ചോദിച്ച ചോദ്യങ്ങളിലെല്ലാം മോഹന്‍ലാല്‍ കടന്ന് വന്നിരുന്നു. അതാണ് മോഹന്‍ലാല്‍ മാജിക്.
ഫെസ്റ്റിവലിനെത്തിയ കൂട്ടുകാര്‍ക്ക് വേണ്ടി പുലിമുരുകനില്‍ പുലിയെ പിടിക്കാന്‍ തയ്യാറെടുക്കുന്ന ആക്ഷനും അജാസ് അഭിനയിച്ച് കാണിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, സമിതി അംഗം ഭാരതി എന്നിവര്‍ സന്നിഹിതരായിരുന്നു.
മുരുകാ... മുരുകാ... പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ച അജാസ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുലിമുരുകനില്‍ പുലി വേട്ടയ്ക്കിറങ്ങുന്ന രംഗം അഭിനയിച്ച് കാണിക്കുന്നു.
മുരുകനൊപ്പം: പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച മാസ്റ്റര്‍ അജാസ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനെത്തിയ കുട്ടികളെ പുലിവേട്ട അഭിനയിച്ച് കാണിക്കുന്നു.
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ച മാസ്റ്റര്‍ അജാസ്, കാര്‍ത്തിക് എന്ന കൂട്ടുകാരനൊപ്പം സെല്‍ഫി എടുക്കുന്നു.
https://www.facebook.com/Malayalivartha