ബിഡിജെഎസിനു നല്‍കിയ വാഗ്ദാനം പാലിക്കാൻ ബിജെപി തയ്യാറാകണം ; ബിജെപി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ.ജാനു

മുന്നണി മര്യാദ പാലിക്കാന്‍ ബിജെപി തയാറാകണമെന്നു സി.കെ ജാനു. ബിഡിജെഎസിനു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി എന്‍ഡിഎ നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും സി.കെ. ജാനു പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭയുടെയും ആദിവാസി സംഘടനയുടെയും ചെയര്‍പേഴ്‌സണാണ് സി.കെ.ജാനു. 2016 ലെ കേരള നിയമസഭ ഇലക്ഷനില്‍ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരില്‍ പുതിയ രാഷ്ട്രിയ പാര്‍ട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എന്‍ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha