നികുതി സമരത്തില്‍ പിണറായിക്ക് ഐഡിയ കൊടുത്തത് ഐസക്ക്; തുടര്‍ച്ചയായി സമരങ്ങള്‍ പൊളിഞ്ഞതിനാല്‍ തിടുക്കം വേണ്ടെന്ന് ധാരണ

വര്‍ദ്ധിപ്പിച്ച വെള്ളക്കരം അടയ്ക്കരുതെന്ന ഐഡിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞ് കൊടുത്തത് തോമസ് ഐസക്ക്. എന്നാല്‍ സംഭവം ഏറെക്കുറേ ചീറ്റിപ്പോയി. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റാ നിരക്ക് കൂട്ടിയപ്പോള്‍ ആം ആദ്മിയാണ് ഇത്തരത്തിലൊരു നീക്കവുമായി ആദ്യം രംഗത്തെത്തിയത്. അത് വിജയവുമായിരുന്നു. എന്നാല്‍ കേരളത്തില്‍ അത്തരം സമരങ്ങള്‍ നടപ്പാകില്ലെന്ന ദീര്‍ഘവീക്ഷണം ഇല്ലാതെ പോയി.
ഘടകക്ഷികളും സി.പി.എമ്മിനെതിരെ രംഗത്ത് വന്നതോടെ നികുതി ബഹിഷ്‌കരണം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ തിടുക്കത്തില്‍ കാര്യങ്ങള്‍ നീക്കെണ്ടന്നാണ് പുതിയ തീരുമാനം. വെള്ളക്കരം സാധാരണക്കാരെ ബാധിക്കാത്തതിനാല്‍ സമരം മദ്യ ലോബിയെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും മുഖ്യമന്ത്രിക്കെതിരെ എം.വി ജയരാജന്‍ നടത്തിയ മോശം പരാമര്‍ശവും പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതില്‍ നിന്ന് എങ്ങനെ കരകയറാമെന്ന ആശങ്കയിലാണ് നേതൃത്വം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha