പയ്യന്നൂരില്‍ രണ്ട് പെരുമ്പാമ്പുകളെ പിടികൂടി

രാമന്തളിയില്‍ കുരിശുമുക്കിലെ തിരുവില്യാംകുന്ന് ശിവക്ഷേത്രത്തിനു സമീപത്തുനിന്നും രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് പെരുമ്പാമ്പുകള്‍ പിടിയിലായത്. പെരുമ്പാമ്പിനെ കണ്ടയുടനെ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് വനംവകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടിത്തക്കാരനായ എഴിലോട്ടെ പവിത്രനെത്തിയാണ് പാമ്പിനെ പിടിച്ചത്.
ഒരു പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കിയപ്പോഴാണ് മറ്റൊന്നിനെ കൂടി കണ്ടത്. മരത്തില്‍ ചുറ്റിക്കിടന്ന് ബലംപിടിച്ച രണ്ടാമനെ അവിടെക്കൂടിയ യുവാക്കളുടെ സഹായത്താല്‍ പിടിച്ച് ചാക്കിലാക്കി. 30 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പുകളെ വനംവകുപ്പുകാര്‍ ആറളം വനത്തില്‍ കൊണ്ടുപോയി തുറന്നു വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha