തിരക്കുള്ള റോഡുകളില്‍ വാഹന പരിശോധനവേണ്ടെന്ന് ഹൈക്കോടതി

തിരക്കേറിയ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തില്‍ വാഹന പരിശോധന പാടില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ടിനും ഗതാഗത സ്തംഭനത്തിനും ഇത്തരം പരിശോധനകള്‍ കാരണമാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.
വാഹനഗതാഗതം കൂടുതലുള്ള റോഡുകളിലാണു നിലവില്‍ പരിശോധന നടക്കുന്നത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിന്, മുന്‍കൂട്ടി അച്ചടിച്ച ഫോറത്തില്‍ കുറ്റപത്രം നല്‍കിയ പോലീസിന്റെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കവേയാണു ജസ്റ്റിസ് പി. ഉബൈദിന്റെ നിരീക്ഷണം. മുന്‍കൂട്ടി അച്ചടിച്ചു കുറ്റപത്രം തയാറാക്കുന്നതിനെക്കുറിച്ചു കോടതി പോലീസിന്റെ വിശദീകരണം തേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha