മാവോയിസ്‌റ്റ് നേതാവ് രൂപേഷിനായി അന്വേഷണം ആരംഭിച്ചു, വിഡിയോ ദൃശ്യത്തിന്റെ ഉറവിടം തേടി ഏജന്‍സികള്‍

കേരളത്തില്‍ സായുധ സമരം നടത്തുമെന്ന് ഭീഷണി മുഴക്കിയ മാവോയിസ്‌റ്റ് നേതാവ് രൂപേഷിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കോഴിക്കോട് പ്രസ് ക്ലബിലെ മാധ്യമങ്ങളുടെ ബോക്‌സുകളില്‍ നിന്നാണ് മാവോയിസ്‌റ്റ് നേതാവ് രൂപേഷിന്റെ വിഡിയോ ദൃശ്യവും സംഭാഷണവും അടങ്ങിയ സിഡി ലഭിച്ചത്. വിഡിയോയുടെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിഭാഗം, റോ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രൂപേഷിന്റെ ഇപ്പോഴത്തെ മുഖം ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാനും ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടത്തുമെന്നാണ് രൂപേഷ് വീഡിയോയില്‍ പറയുന്നത്.
കേരള, കര്‍ണാടക പൊലീസുകാര്‍ വളരെക്കാലമായി അന്വേഷിക്കുന്ന ആളാണ് രൂപേഷ്. എഴുപതുകളിലെ ഇടതു വിഭാഗങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനമാണ് സിപിഐ മാവോയിസ്‌റ്റുകള്‍. ഇടതു സാഹസികതയെ സമരങ്ങളിലേക്ക് വികസിപ്പിക്കുകയായിരുന്നു നേതാക്കള്‍. കെ.വേണു അതിനെ ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കും കെ.എന്‍. രാമചന്ദ്രന്‍ സിപിഎമ്മിന്റെ അനുകരണത്തിലേക്കും കൊണ്ടെത്തിച്ചു. ജനകീയ പ്രശ്‌നങ്ങളെ വിലയിരുത്തുന്ന സംഘടന യാഥാര്‍ഥ്യമായില്ല. അതാണ് ജനകീയ പിന്തുണയോടെയുള്ള സായുധ വിപ്ലവത്തിന് ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നും രൂപേഷ് പറയുന്നു.
ജനങ്ങളോടൊപ്പം അവര്‍ക്കു വേണ്ടി നിലനില്‍ക്കുന്നതിനാലാണ് മാവോയിസ്‌റ്റുകളെ പിടികൂടാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്. ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് മാവോയിസ്‌റ്റുകള്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. വിവിധ മാഫിയകളുടെ പിടിയിലാണ് പശ്‌ചിമഘട്ടം. ജൈവസമ്പത്ത് കൊള്ളയടിക്കാന്‍ സാമ്രാജ്യത്വശക്‌തികളെ സഹായിക്കുകയാണ് സര്‍ക്കാര്‍.
മധ്യവര്‍ഗത്തില്‍ നിന്നും നിരവധിപ്പേര്‍ മാവോയിസ്‌റ്റ് സംഘടനയിലേക്കു വരുന്നുണ്ട്. ഐടി രംഗത്തുള്ളവരും ബുദ്ധിജീവികളും സംഘടനയില്‍ അംഗമാകുന്നു. യാഥാര്‍ഥ തൊഴിലാളി പ്രസ്‌ഥാനമാകാനുള്ള ശ്രമമാണ് സിപിഐ മാവോയിസ്‌റ്റുകള്‍ നടത്തുന്നതെന്നും രൂപേഷ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha