കോഴിക്കോട് അപൂർവ രോഗം പടരുന്നു; മൂന്നു പേർ മരിച്ചതായി റിപ്പോർട്ട് ; വൈറസ് ബാധയാണ് രോഗകാരണമെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ

കോഴിക്കോട് പേരാമ്പ്രയിലെ അപൂര്‍വ്വ രോഗത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. അപൂര്‍വ്വ രോഗത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിവരശേഖരണം നടത്തും.സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ആയതിനാല്‍ അസുഖ ബാധ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. പനിയുടെ ലക്ഷണങ്ങളാണ് തുടക്കത്തിലെങ്കിലും രണ്ടാഴ്ച്ചയോടെ രോഗം മാരകമാകുന്ന സാഹചര്യമാണുള്ളത്.
സാധാരണ പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരോടും അവരുമായി അടുത്തിടപഴകുന്നവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മൂന്ന് പേരുടെ മരണത്തിന് കാരണമായത് സംസ്ഥാനത്ത് സാധാരണയായി കണ്ട് വരുന്ന പനിയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വൈറസ് ബാധയാണ് രോഗകാരണമെന്ന് ആരോഗ്യവകതുപ്പ് കണ്ടെത്തി.
ഈ വൈറസ് മാർഗങ്ങളിൽ നിന്ന് മനുഷ്യശരീരത്തിലേക്ക് കടക്കുന്നതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.വവ്വാലുകളും മറ്റ് പക്ഷികളും കടിച്ചിടുന്ന പഴങ്ങളില്‍ നിന്നാകാം മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ് ബാധയേല്‍ക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സാധാരണ പനി,ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവര്‍ക്കാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പനി,ചുമ,ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് വിശദമായ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























