പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്‌ദാനം നല്‍കി പ്രലോഭിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പേരൂര്‍ക്കട മണികണ്‌ഠേശ്വരം സ്വദേശിയായ വിജയഭവനില്‍ രാഹുല്‍ അജിതാണ് മലയിന്‍കീഴ് പോലീസിന്റെ പിടിയിലായത്. മലയിന്‍കീഴ് സ്വദേശിയായ വിദ്യാര്‍ഥിനിയെ ഫേയ്‌സ്‌ബുക്കിലൂടെ പരിചയപ്പെടുകയും സൗഹൃതം വളര്‍ന്ന് മൊബൈല്‍ ഫോണ്‍ ബന്ധത്തിലൂടെ ചങ്ങാത്തം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ യുവാവ് പീഡനത്തിരയാക്കുകയും ചെയ്‌തതായാണ് പരാതി. മലയിന്‍കീഴ് എസ്.ഐ. റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha