Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരി മരിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത് ഏഴരക്കോടിയുടെ നിക്ഷേപം

20 MAY 2018 10:08 PM IST
മലയാളി വാര്‍ത്ത

മരിച്ച് കിടക്കുന്ന ഭിക്ഷക്കാരിയെ കണ്ടപ്പോള്‍ ഒരിക്കലും ചിന്തിച്ചില്ല അവര്‍ കോടീശ്വരിയാണെന്ന്. ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ച കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് കണ്ടെത്താനായത് കോടികളുടെ നിക്ഷേപമാണ്. ലെബനോനില്‍ ആഭ്യന്തര യുദ്ധ കാലത്ത് കൈകാലുകള്‍ നഷ്ടമായ ലെബനോനിലെ ബെയ്‌റൂട്ടില്‍ വഴിയരികില്‍ ഇരുന്ന് ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന ഫത്തിമാ ഓത്ത്മാന്‍ എന്ന യാചകയുടെ ബാഗ് പരിശോധിച്ചപ്പോള്‍ തന്നെ ഞെട്ടിയ പോലീസ് അതില്‍ നിന്നും കിട്ടിയ പാസ്ബുക്കുമായി അന്വേഷണം നടത്തിയപ്പോള്‍ കോടികളുടെ നിക്ഷേപം കണ്ടു കണ്ണുതള്ളി.

കഴിഞ്ഞ ദിവസമാണ് തെരുവില്‍ മരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോലീസ് ഇവര്‍ ഒപ്പം സൂക്ഷിച്ചിരുന്ന ഭാണ്ഡക്കെട്ട് പരിശോധന നടത്തി. പണം നിറഞ്ഞ രണ്ടു ബാഗ് ഇവരുടെ ഭാണ്ഡത്തില്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ ഏകദേശം 50 ലക്ഷം ലെബനീസ് പൗണ്ട് (ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ) ഉണ്ടായിരുന്നു. ഈ തുകയ്‌ക്കൊപ്പം ബാഗില്‍ മറ്റൊരു പാസ് ബുക്ക് കൂടി കണ്ടെത്തിയപ്പോഴായിരുന്നു പോലീസ് ശരിക്കും ഞെട്ടിയത്. പാസ് ബുക്കില്‍ ഏഴരക്കോടി രൂപയുടെ നിക്ഷേപം. ഏകദേശം 1.7 ബില്യണ്‍ ലെബനീസ് പൗണ്ട് (ഏകദേശം 76325411.33 രൂപ) ഉണ്ടായിരുന്നു.

അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. 52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്‌രോഗത്തെ തുടര്‍ന്നാണ് എന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് കൈകളും കാലുകളും നഷ്ടമായ ഫാത്തിമയോട് നാട്ടുകാര്‍ക്ക് സഹതാപമായിരുന്നു. പരമസാധു എന്ന നിലയില്‍ ഫാത്തിമയ്ക്ക് പണവും ആഹാരവുമെല്ലാം നല്‍കിയിരുന്ന പ്രദേശവാസികളാണ് പണത്തിന്റെ കാര്യം പോലീസ് പുറത്തു വിട്ടപ്പോള്‍ ശരിക്കും ഞെട്ടിയത്. 

ഇവരുടെ ചിത്രം നേരത്തേ ഒരു ലെബനീസ് സൈനികന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വലിയ ശ്രദ്ധ കിട്ടിയിരുന്നു. സൈനികനെയും അഭിനന്ദനങ്ങള്‍ തേടി വന്നിരുന്നു. മരണശേഷം ഇവരുടെ കുടുംബാംഗങ്ങളെ വടക്കന്‍ ലെബനനിലെ അക്കറിലെ നഗരമായ ഐന്‍ അല്‍ സഹാബില്‍ നിന്നും പോലീസ് കണ്ടുപിടിച്ചു. കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌ക്കരിക്കുകയും ചെയ്തു. തന്റെ പണം മുഴുവന്‍ ആരെങ്കിലൂം മോഷ്ടിക്കുമോ എന്ന് ഭയന്ന ഫാത്തിമ ആരേയും അടുപ്പിച്ചിരുന്നില്ല. എവിടെ പോയാലും ഭാണ്ഡം കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫാത്തിമ കോടീശ്വരിയായിരുന്നെന്ന് കുടുംബം അറിയുന്നതും ഇപ്പോഴാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (10 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (28 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (36 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (40 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends