പ്രസവരംഗം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നു ഡിഎംഒയുടെ റിപ്പോര്ട്ട്

പ്രസവരംഗം ചിത്രീകരിച്ച് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറ്റാക്കാരെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട്. കുറ്റക്കാരായ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
പ്രസവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു യുവതി നല്‍കിയ പരാതിയിലായിരുന്നു ഡിഎംഒ അന്വേഷണം ആരംഭിച്ചത്. രണ്ടുമാസം മുന്‍പ് ആശുപത്രിയില്‍ നടന്ന പ്രസവ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചമുതല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സംഭവ ദിവസം ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലും പ്രചരിച്ചതിലും ആശുപത്രി കേന്ദ്രീകരിച്ച് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഡിഎംഒ ഓഫീസിലേയ്ക്ക് സംഘടിച്ചെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ ഓഫീസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
അതേസമയം, കുറ്റക്കാരായ മൂന്നു ഡോക്ടര്‍മാരെ നേരില്‍ കാണാനോ ചോദ്യം ചെയ്യാനോ കേസ് അന്വേഷിക്കേണ്ട പയ്യന്നൂര്‍ പോലീസിന് സാധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha