സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ജി.പി.എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുന്നു

സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പില്‍ വരുന്നു.. ആദ്യപടിയെന്ന നിലയില്‍ ജൂലൈയോടെ സ്‌കൂള്‍ വാഹനങ്ങളില്‍ സംവിധാനം നിലവില്‍ വരും. ഇതിന് സോഫ്റ്റ്‌വെയര്‍ നവീകരണം അടക്കം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി.
വാഹന നിരീക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ജില്ലാതലങ്ങളിലെ മിനികണ്‍ട്രോള്‍ റൂമുകളും തിരുവനന്തപുരത്ത് മോട്ടോര്‍ വാഹന വകുപ്പ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വേഗം, റൂട്ട്, നിയമലംഘനങ്ങള്‍ എന്നിവ ഇതുവഴി നിരീക്ഷിക്കാനാകും
. വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടന്‍ സമീപത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്മന്റെ് വാഹനത്തിലും പൊലീസ് സ്‌റ്റേഷനിലും കണ്‍ട്രോള്‍ റൂമിലും സന്ദേശമെത്തും. റൂട്ട് മാറി ഓടുന്നതും ഡ്രൈവറുടെ പെരുമാറ്റവുമടക്കം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.
വേഗപരിധി വിട്ടാല്‍ അലാറം ശബ്ദിക്കുകയും വാഹന ഉടമക്ക് സന്ദേശവും എത്തും. വേഗം കുറക്കാന്‍ ഉടമക്ക് ഡ്രൈവറോട് ആവശ്യപ്പെടാം. ഇതുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ആര്‍.ടി.ഒ, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ സന്ദേശമെത്തും. ഓരോ ബസിലും നാല് എമര്‍ജന്‍സി ബട്ടന്‍ ഉണ്ടാകും. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ ഈ ബട്ടന്‍ അമര്‍ത്തിയാല്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനിലും എന്‍ഫോഴ്‌സ്മന്റെ് വാഹനത്തിലും കണ്‍ട്രോള്‍ റൂമിലും വിവരമെത്തും. ടാക്‌സി കാറുകളില്‍ ഇത്തരം രണ്ട് ബട്ടനാണ് ഉണ്ടാവുക
വാഹനങ്ങളില്‍ സ്ഥാപിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി) യൂണിറ്റുകള്‍ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്. ചെലവ് വാഹന ഉടമകള്‍ വഹിക്കണം. അംഗീകൃത വി.എല്‍.ടി ബ്രാന്‍ഡുകളുടെ പട്ടിക വകുപ്പ് പുറത്തിറക്കും. റോഡുകളുടെ വിശദ ഭൂപടം സഹിതമുള്ള നാവിഗേഷന്‍ സംവിധാനവും ഇതിനനുബന്ധമായി വാഹനത്തിലുണ്ടാകും.
സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിന്നാലെ ബസുകള്‍, ട്രക്കുകള്‍, ടാക്‌സികള്‍, കരാര്‍ വാഹനങ്ങള്‍ തുടങ്ങിയവയും ജി.പി.എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























