കേരളത്തെ ഭീതിയിലാക്കി നിപ്പാ വൈറസ് പടരുന്നു; മുൻകരുതലുകളിലൂടെ മാത്രമേ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കൂ; നിപ്പോ വൈറസിനെ പ്രതിരോധിക്കേണ്ട മുൻകരുതലുകൾ ഇവയാണ്

അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന ,രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പനി,തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാലബോധമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണം, ഒരു കാരണവശാലും സ്വയം ചികിത്സ നടത്താന്‍ പാടില്ല, വവ്വാല്‍, മറ്റ് പക്ഷികള്‍ തുടങ്ങിയവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടില്ല. മാമ്പഴം, പേരക്ക,ജാമ്പക്ക, കൈതചക്ക തുടങ്ങിയ പഴങ്ങള്‍ കുഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക,കഴുകുതിനായി സോപ്പ് ഉപയോഗിക്കണം.
വവ്വാല്‍ കൂട്ടത്തോടെയുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളിലും കുടങ്ങളിലും ശേഖരിക്കുന്ന കള്ള് കുടിക്കരുത്. രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. അതുകൊണ്ട് രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ നിര്‍ബന്ധമായും ധരിക്കണം..പനി, തലവേദന,ഛര്‍ദി, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനരോഗലക്ഷണങ്ങള്‍,ചിലര്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കും, ഈ രോഗലക്ഷണങ്ങള്‍ പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ നീണ്ട് നില്‍ക്കും. തുടർന്ന് രോഗി അബോധാവസ്ഥയിലാവുകയും രോഗം മൂര്‍ഛിക്കുതോടെ രോഗം മസ്തിഷ്‌ക ജ്വരമാവുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുക.
നിപാ വൈറസിന് ഇതുവരെ പ്രതിരോധ വാക്‌സിന്‍ കണ്ട്പിടിച്ചിട്ടില്ല .വവ്വാലില്‍ നിന്ന് മൃഗങ്ങളിലേക്ക് കടിയിലൂടെയാണ് വൈറസ് പകരുത്, എന്നാൽ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് സ്രവങ്ങളിലൂടെ യാണ് പകരുന്നത്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയാണ് വൈറസ് എത്തുക, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെയാണ് വൈറസ് ബാധയുണ്ടാവുക, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും സ്രവങ്ങളിലൂടെയാണ് വൈറസ് എത്തുക. 1998 ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടർന്ന് പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിന് കാരണമായത് കൊണ്ടാണ് വൈറസിന് നിപ്പാ വൈറസ് എന്ന് പേര് നൽകിയത്.
https://www.facebook.com/Malayalivartha
























