ക്യാൻസർ ബാധിച്ച് എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു... പക്ഷെ എനിക്കതിൽ ദുഃഖമില്ല!! ഞാൻ വളരെ സന്തോഷവനാണ്; ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും: വൈറലായി യുവാവിന്‍റെ എഫ്ബി പോസ്റ്റ്

ക്യാന്‍സര്‍ ബാധിച്ച് സ്വന്തം കാല്‍ നഷ്ടപ്പെട്ടിട്ടും ധൈര്യത്തോടെ നേരിട്ട ഇരുപത്തിനാലുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് നന്ദുവിന്റെ ഒരു കാല്‍ അടുത്തിടെ മുറിച്ചു മാറ്റിയിരുന്നു. ജീവന്‍ വേണോ കാല്‍ വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തോട് സന്തോഷത്തോടെ ജീവന്‍ മതിയെന്ന് പറഞ്ഞു, നന്ദു പറയുന്നു. തനിക്ക് അതില്‍ ദുഃഖമില്ല. കാന്‍സറിനോടുള്ള യുദ്ധത്തില്‍ താന്‍ വിജയിക്കുക തന്നെ ചെയ്യും. ചികിത്സ കഴിഞ്ഞിട്ടില്ലയെന്നും ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
അതെ എന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു...
എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല ട്ടോ...
പക്ഷെ എനിക്കതില്‍ ദുഃഖമൊന്നും ഇല്ല..
ഞാന്‍ വളരെ സന്തോഷവനാണ്...
ഡോക്ടര്‍ എന്നോട് ചോദിച്ചു കാല്‍ വേണോ അതോ ജീവന്‍ വേണോ എന്ന് ഞാന്‍ സന്തോഷത്തോടെ പറഞ്ഞു ജീവന്‍ മതിയെന്ന്...
ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും...
ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ടില്ല...
ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി...
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി...
നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങള്‍ എന്നെനോക്കൂ...
എനിക്കൊരു കാലില്ല എന്നിട്ടും ഞാന്‍ ഹാപ്പി ആണ്...
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ...
ഈ ലോകത്തില്‍ 750 കോടി ആള്‍ക്കാരില്‍ നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ ??
NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാന്‍ ധീരനാണ്
അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകര്‍ന്നു പോകുന്നവര്‍ക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാന്‍ പാടില്ല..
കൂടാതെ നിസ്സാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങള്‍ വെളിച്ചമാകട്ടെ
ജഗതീശ്വരന്‍ എനിക്ക് തന്ന കര്‍മ്മമാണ് ഇത്
'നിങ്ങളുടെ സ്വന്തം നന്ദൂസ് '
https://www.facebook.com/Malayalivartha
























