Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത്; ആരും ഭയത്തോടെ വീട്ടിലിരിക്കുന്നില്ല...എല്ലാവരും ജാഗരൂഗരാണ്; എന്തും നേരിടാനുള്ള നെഞ്ചുറപ്പോടെ ഞങ്ങള്‍ ജീവിക്കുന്നു.... പന്തിരിക്കര ഗ്രാമത്തിനുവേണ്ടി ഒരു യുവാവ് എഴുതുന്നു

22 MAY 2018 12:43 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് പന്തിരിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ചതോടെ ഈ ഗ്രാമത്തെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയണെന്ന് നാട്ടുകാരുടെ പരാതി. വ്യാചപ്രചരണങ്ങള്‍ കൊണ്ടാണ തങ്ങളുടെ നാടിനെ ഒറ്റപ്പെടുത്തുന്നതെന്നും ഫേസ്ബുക്കില്‍ നാട്ടുകാരനായ ഒരു യുവാവ് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ അജ്ഞാത രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം വസ്തുതയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളവുമാണ്. മരിച്ച വ്യക്തികളുടെ മയ്യിത്ത് വീട്ടിലും പള്ളിയിലും കയറ്റാതെ പള്ളിക്കാട്ടില്‍ വച്ച് നിസ്‌കരിച്ചു, പ്രദേശത്തു രോഗബാധിതരുടെ വീടിനു ചുറ്റുമുള്ള നൂറോളം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു, പ്രദേശത്ത്, ആളുകള്‍ പുറത്തിറങ്ങുന്നില്ല തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. തങ്ങളുടെ സഹോദരങ്ങളുടെ മയ്യിത്തിനെ മഹല്ലുനിവാസികള്‍ അകറ്റിനിര്‍ത്തിയില്ല. കരുതലോടെ സൂക്ഷ്മതയോടെ അവരുടെ മയ്യിത്ത് സംസ്‌കരിച്ചിട്ടുണ്ട്. ആരും ഭയത്തോടെ വീട്ടിലിരിക്കുന്നില്ല. എല്ലാവരും ജാഗരൂകരാണ്. എന്തും നേരിടാനുള്ള നെഞ്ചുറപ്പോടെ ഞങ്ങള്‍ ജീവിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു.

പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത്.
---------------------------------------------------
പേരാമ്പ്ര: കുറച്ചു ദിവസമായി വാര്‍ത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു പ്രദേശമാണ് പന്തിരിക്കര..
പന്തിരിക്കര എന്ന പ്രദേശത്തെ ഇന്ന് വ്യാജപ്രചാരണങ്ങള്‍ കൊണ്ട് വികൃതമാക്കാന്‍ ശ്രമിക്കയാണ് സമൂഹമാധ്യമങ്ങളും, സത്യാവസ്ഥ അറിയാത്ത ചില മാധ്യമങ്ങളും....

പ്രദേശത്തു ഒരു കുടുംബത്തിലെ മൂന്നുപേര്‍ അജ്ഞാത രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം വസ്തുതയാണ്..പക്ഷെ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളവുമാണ്.
മരണപ്പെട്ട വ്യക്തികളുടെ മയ്യിത് വീട്ടിലും പള്ളിയിലും കയറ്റാതെ പള്ളിക്കാട്ടില്‍ വെച്ച് നിസ്‌കരിച്ചു ,മയ്യിത് മറമാടാന്‍ ആളുകള്‍ തയ്യാറായില്ല പ്രദേശത്തു രോഗബാധിതരുടെ വീടിനു ചുറ്റുമുള്ള നൂറൊളോം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു , പ്രദേശത്തു ആളുകള്‍ പുറത്തിറങ്ങുന്നില്ല തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്.
മരണപ്പെട്ട വ്യക്തികളുടെ മയ്യിത്ത് വീട്ടിലും തുടര്‍ന്ന് പള്ളിയിലും സാധരണപോലെ കര്‍മങ്ങള്‍ ചെയ്താണ് ഖബറടക്കം നടന്നത് എന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു...
മരണപ്പെട്ട വീടിനുചുറ്റുമുള്ള നൂറൊളോം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു എന്ന തെറ്റായ വാര്‍ത്ത നല്‍കിയത് ഒരു വാര്‍ത്താചാനല്‍ ആണെന്നുള്ളത് ഗൗരവമുള്ളതാണ്..
പ്രദേശത്തു രണ്ടോ മൂന്നോ വീടുകളിലുള്ളവര്‍ ഭീതി കാരണം സ്വയം ഒഴിഞ്ഞു പോയിട്ടുണ്ട് എന്നകാര്യം വസ്തുതയാണ്....
പന്തിരിക്കരനിവാസികള്‍ പതിവുപോലെ ജീവിതരീതി തുടര്‍ന്നുപോകുന്നു...
തങ്ങളുടെ പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തില്‍ അവര്‍ക്ക് അഗാധമായ ദുഃഖമുണ്ട്..
തങ്ങളുടെ പ്രദേശത്തു വന്ന അജ്ഞത വൈറസിനെക്കുറിച്ചു അവര്‍ക്ക് ഭീതിയുണ്ട്.
അവര്‍ പുറംലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ് 
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്..
തങ്ങളുടെ സഹോദരങ്ങളുടെ മയ്യിത്തിനെ മഹല്ലുനിവാസികള്‍ അകറ്റിനിര്‍ത്തിയില്ല.
കരുതലോടെ സൂഷ്മതയോടെ അവരുടെ മയ്യിത് ഞങ്ങള്‍ മറമാടിയിട്ടുണ്ട്..
ആരും ഭയത്തോടെ വീട്ടിലിരിക്കുന്നില്ല.
എല്ലാവരും ജാഗരൂഗരാണ്.
എന്തും നേരിടാനുള്ള നെഞ്ചുറപ്പോടെ ഞങ്ങള്‍ ജീവിക്കുന്നു....
നിങ്ങള്‍ ഒന്ന് മാത്രം ചെയ്യുക..
പ്രാര്‍ത്ഥിക്കുക

------------------------

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends